ന്യൂഡൽഹി: മെഡിക്കൽ പ്രവേശനപരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) അപേക്ഷയിൽ തെറ്റുതിരുത്താൻ അവസരം. ആഗസ്റ്റ് 14ന് ഉച്ച രണ്ടുവരെ അപേക്ഷയിൽ തിരുത്തൽ വരുത്താം.
ഒൗദ്യോഗിക വെബ്സൈറ്റിൽ കറക്ഷൻ വിൻഡോ ബുധനാഴ്ച മുതൽ ആക്ടീവായി. സെപ്റ്റംബർ 12നാണ് പരീക്ഷ നടക്കുക.
1. ഒൗദ്യോഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക
2. 'NEET 2021 correction window' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. പുതിയ പേജ് ദൃശ്യമാകും
4. നിങ്ങളുടെ അപേക്ഷ സ്ക്രീനിൽ തെളിഞ്ഞുവരും
5. ആവശ്യമായ മാറ്റങ്ങൾ വരുത്താം
6. ശരിയായി വായിച്ച് കൃത്യത ഉറപ്പ് വരുത്തി സേവ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക
7. ഇത് പ്രിന്‍റെടുത്ത് സൂക്ഷിക്കാം.
13 ഭാഷകളിൽ നീറ്റ് 2021 പരീക്ഷ ഇത്തവണ എഴുതാം. ഇംഗ്ലീഷിന് പുറമെ ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു ഭാഷകളിലാണ് പരീക്ഷ നടക്കുക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ വർഷങ്ങളിലേക്കാൾ പരീക്ഷാകേന്ദ്രങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷ നടത്തിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.