15 ശതമാനം അഖിലേന്ത്യ േക്വാട്ട, കേന്ദ്ര സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, ഇ.എസ്.െഎ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ അഖിലേന്ത്യ തലത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനത്തിനുള്ള ഏകീകൃത നീറ്റ്-യു.ജി ഒാൺലൈൻ കൗൺസലിങ് രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ജൂൺ 13ന് തുടങ്ങും.
ആദ്യഘട്ട ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷന് ജൂൺ 18ന് വൈകീട്ട് അഞ്ചുവരെ സമയം ലഭിക്കും. ഫീസ് പേമെൻറ്, ചോയ്സ് ഫില്ലിങ്, ലോക്കിങ് സീറ്റ് അലോട്ട്മെൻറ് നടപടികൾ ജൂൺ 20, 21തീയതികളിൽ നടക്കും. രണ്ടാംഘട്ട റൗണ്ട് ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷന് ജൂലൈ ആറുമുതൽ എട്ടുവരെ സൗകര്യം ലഭിക്കുന്നതാണ്. ഫീസ് അടക്കുന്നതിനും ചോയ്സ് ലോക്കിങ്ങിനും ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്.
ജൂലൈ 10, 11 തീയതികളിൽ സീറ്റ് അലോട്ട്മെൻറ് നടപടികൾ തുടരും. ജൂലൈ 13 മുതൽ 22 വരെ അലോട്ട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്യണം.ഡി.ജി.എച്ച്.എസ് അലോട്ട്മെൻറ് നടപടികൾക്ക് മേൽനോട്ടം വഹിക്കും.അലോട്ട്മെൻറ് ലഭിച്ചവർ യഥാസമയം റിപ്പോർട്ട് ചെയ്യാതിരുന്നാലും സീറ്റ് നഷ്ടെപടും.ഏകീകൃത ഒാൺലൈൻ കൗൺസലിങ്ങിനായുള്ള ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷൻ www.mcc.nic.inൽ ജൂൺ 13 മുതൽ സൗകര്യമൊരുക്കും.
ഒാൺലൈൻ കൗൺസലിങ് സംബന്ധമായ സംശയനിവാരണത്തിന് ന്യൂഡൽഹിയിലെ ഡി.ജി.എച്ച്.എസിെൻറ 011-23062493 ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. പൊതുവായ സംശയങ്ങൾക്കുള്ള മറുപടി www.mcc.nic.inലും ലഭ്യമാകും.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.