ന്യൂഡൽഹി: മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഇത്തവണ ശിരോവസ്ത്രം ധരിക്കാൻ അനുമതി. ഹിജാബ്, ബുർഖ, കാരാ, കൃപാൺ തുടങ്ങിയവ ധരിക്കാനാണ് അനുമതി. ഇവ ധരിക്കുന്നവർ പരിക്ഷാ ഹാളിെൻറ ഗെയിറ്റ് അടക്കുന്നതിന് ഒരു മണിക്കുർ മുമ്പ് റിപ്പോർട്ട് ചെയ്യണം.
ശരീരത്തിൽ മെഡിക്കൽ ഉപകരണം ഉള്ളവർ അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനുമുമ്പ് അനുമതി തേടണമെന്നും മാനവശേഷി വികസന മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. മുൻ നീറ്റ് പരീക്ഷകളിൽ ശിരോവസ്ത്രം വിലക്കിയത് വിവാദമാവുകയും കോടതി കയറുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.