കേരളത്തിലെ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രേവശനം കൂടാതെ മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ പ്രവേശനത്തിനും നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) -2018 നിശ്ചിത മാർക്ക് നേടണം. എം.ബി.ബിഎസ്, ബി.ഡി.എസ്, ബി.എ.എം.എസ് (ആയുർവേദം), ബി.എച്ച്.എം.എസ് (ഹോമിയോപതി), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യൂനാനി), ബി.വി.എസ്സി ആൻഡ് എ.എച്ച്. (വെറ്ററിനറി), ബി.എസ്സി അഗ്രികൾചർ, ബി.എസ്സി ഫോറസ്ട്രി, ബാച്ലർ ഒാഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്സുകളിലേക്കാണ് നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്.
കേരളത്തിൽ പ്രവേശനം നേടാനായി നീറ്റ് 2018 അപേക്ഷ നൽകുന്നതിനൊപ്പം പ്രവേശന പരീക്ഷ കമീഷണർക്ക് (സിഇഇ) അപേക്ഷ നൽകുകയും വേണം. ഫെബ്രുവരി 28 വരെ സിഇഇക്ക് അപേക്ഷ നൽകാം. അപേക്ഷിക്കാൻ ആധാർ നിർബന്ധമാണ്. സിഇഇക്ക് അപേക്ഷ നൽകിയവരുടെ നീറ്റ്-2018 സ്കോറിെൻറ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് തയാറാക്കുക. സർക്കാർ മെഡിക്കൽ കോളജുകളിൽ 15 ശതമാനം എം.ബി.ബി.എസ്/ ബി.ഡി.എസ് സീറ്റുകൾ, സംസ്ഥാന സർക്കാറുകളുടെ സർക്കാർ ക്വോട്ട സീറ്റുകൾ, കേന്ദ്ര സ്ഥാപനങ്ങൾ-സർവകലാശാലകൾ-കൽപിത സർവകലാശാലകൾ എന്നിവയിലെ സീറ്റുകൾ, സ്വകാര്യ മെഡിക്കൽ/ഡെൻറൽ കോളജുകൾ, സ്വകാര്യ സർവകലാശാലകൾ എന്നിവയിലെ സ്റ്റേറ്റ്/മാനേജ്മെൻറ്/എൻ.ആർ.െഎ സീറ്റുകൾ, സെൻട്രൽ പൂൾ േക്വാട്ട സീറ്റുകൾ എന്നിവയിലേക്കാണ് നീറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്. ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ (എ.എഫ്.എംസി) പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും നീറ്റ് യോഗ്യത ആവശ്യമാണ്. എന്നാൽ എയിംസ്, ജിപ്മർ എന്നിവ നീറ്റിെൻറ പരിധിയിൽ വരില്ല.
ഒ.എം.ആർ രീതിയിലാണ് നീറ്റ് പരീക്ഷ നടത്തുക. ഫിസിക്സ്, െകമിസ്ട്രി വിഷയങ്ങളിൽ 45 വീതവും ബയോളജിയിൽ (ബോട്ടണിയും സുവോളജിയും) 90ഉം മാർക്കിെൻറ ചോദ്യങ്ങളും ഉണ്ടാകും. ഒബ്ജക്ടിവ് മാതൃകയിൽ മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളാണിത്.
ശരിയായ ഉത്തരങ്ങൾ നീല/കറുപ്പ് ബോൾ പോയൻറ് പേന ഉപയോഗിച്ച് രേഖപ്പെടുത്തണം. ശരിയായ ഉത്തരത്തിന് നാലു മാർക്ക് ലഭിക്കും. തെറ്റിയാൽ ഒരു മാർക്ക് നഷ്ടപ്പെടും. യോഗ്യത നേടാൻ 50ാം പെർസൈൻറൽ സ്കോറെങ്കിലും വേണം.
എസ്.സി/എസ്.ടി/ഒ.ബി.സിക്ക് 40ാം പെർസൈൻറൽ സ്കോറും ജനറൽ (അൺറിസർവ്ഡ്) ഭിന്നശേഷിക്കാർ 45ാം പെർസൈൻറൽ സ്കോറും നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.