മെഡിക്കൽ സീറ്റുറപ്പിക്കാൻ നീറ്റ്​പാഡ്​ മാതൃകാ പരീക്ഷ 25ന്​

കോഴിക്കോട്​: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്​ തയാറെടുക്കുന്ന വിദ്യാർഥികൾക്കായി ഒരുക്കുന്ന മാതൃക പരീക്ഷ ഈ മാസം 25ന്​ നടക്കും. ഈ വർഷം മുതൽ തുടങ്ങുന്ന നീറ്റിന്‍റെ പുതിയ രൂപത്തിലുള്ള പരീക്ഷയുടെ മാതൃകയായിരിക്കും നീറ്റ്പാഡ് ഒരുക്കുന്നത്. 'മാധ്യമ'വും പ്രമുഖ എൻട്രൻസ്​ പരിശീലന സ്​ഥാപനമായ 'റെയ്​സും' ചേർന്നാണ്​ നീറ്റ്​പാഡ്​ എന്ന പേരിൽ മോക്​ എൻട്രൻസ്​ നടത്തുന്നത്​.

നീറ്റിനായുള്ള പാഠങ്ങളും തയാറെടുപ്പുകളും സ്വയം അളക്കാനുള്ള അവസരം കൂടിയാണ്​ നീറ്റ്​പാഡിലൂടെ ലഭിക്കുന്നതെന്ന്​ റെയ്​സ്​ ഡയറക്​ടർമാരായ മുഹമ്മദ്​ നസീർ, എൻ. രാജേഷ്​, യു. ദിലീപ്​, കെ.എം അഫ്​സൽ എന്നിവർ പറഞ്ഞു. ഓൺ​ലൈനായാണ്​ മോക്​ ടെസ്​റ്റ്​ നടത്തുന്നത്​.

റെയ്​സി​ന്‍റെ ഓൺലൈൻ പ്ലാറ്റ്​ഫോമിലൂടെ ഈ മാസം 25ന്​ രണ്ട്​ മുതൽ അഞ്ച്​ മണി വരെയാണ്​ 'നീറ്റ്​പാഡ്' നടത്തുന്നത്​. ​ഓരോ ചോദ്യത്തിനും ഉത്തരങ്ങൾ ബബ്​ൾ ചെയ്യാം. പരീക്ഷക്ക്​ ശേഷം മൂല്യനിർണയം നടത്തി ഫലം വിദ്യാർഥികളെ അറിയിക്കും. 200 രൂപയാണ്​ രജിസ്ട്രേഷൻ ഫീസ്​. https://exams.raysonlineportal.in/ എന്ന ലിങ്കിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. കൂടുതൽ വിവരങ്ങൾക്ക്​ 9778416881

Tags:    
News Summary - NEET PAD SAMPLE EXAMINATION FOR MEDICAL SEATS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.