തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയാറാക്കാൻ വിദ്യാർഥികൾ നീറ്റ് യു.ജി ഫലം ഈ മാസം 11ന് രാത്രി 11.59നകം പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, ബി.എസ്സി ഓണേഴ്സ് കോഓപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി ഓണേഴ്സ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റ് സയൻസ്, അഗ്രികൾചർ സർവകലാശാലക്ക് കീഴിലുള്ള ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്സുകളിൽ പ്രവേശനത്തിനായാണ് സംസ്ഥാന റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമീഷണർക്ക് കീം 2024 പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുയും നീറ്റ് (യു.ജി)പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികളാണ് പരീക്ഷാ കീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നീറ്റ് ഫലം സമർപ്പിക്കേണ്ടത്. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷാ ഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ. ഹെൽപ് ലൈൻ നമ്പർ : 04712525300
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.