‘നീറ്റ്​’ ഫലം പ്രസിദ്ധീകരിച്ചു​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ/​ഡ​​​െൻറ​ൽ കോ​ള​ജു​ക​ളി​ൽ എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ ദേ​ശീ​യ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ന ​ട​ത്തി​യ ‘നീ​റ്റ്​’ (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്) പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ൻ.​ടി.​എ​യു​ടെ ഔ​േ​ദ്യാ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.ntaneet.nic.inൽ ​സ്​​കോ​ർ അ​റി​യാം.

രാജസ്ഥാൻ സ്വദേശി നളിൻ ഖണ്ഡേവാലിനാണ് നീറ്റിൽ​ ഒന്നാം റാങ്ക്​. റാങ്ക്​ പട്ടികയിലെ ആദ്യ അമ്പത്​​ പേരിൽ അതുൽ മനോജ്​, ഹൃദ്യ ലക്ഷ്​മി ബോസ്​, അശ്വിൻ വി.പി എന്നീ മൂന്ന്​ മലയാളികളുണ്ട്​​. കേരളത്തിൽ നിന്ന്​ പരീക്ഷ എഴുതിയ 73,385 പേർ യോഗ്യത നേടി.

ഇ​ക്ക​ഴി​ഞ്ഞ മേ​യ്​ അ​ഞ്ചി​ന്​ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ 15,19,375 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ​ക്കി​രു​ന്ന​ത്.

Tags:    
News Summary - NEET Results -career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.