നീറ്റ്-സൂപ്പർ സ്‍പെഷാലിറ്റി സെപ്റ്റംബറിൽ

നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ്-സൂപ്പർ സ്‍പെഷാലിറ്റി (നീറ്റ്-എസ്.എസ് 2022) സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ നടത്തും. ന്യൂഡൽഹിയിലെ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ നടത്തുന്നത്. ഇതുസംബന്ധിച്ച വിജ്ഞാപനം, ഇൻഫർമേഷഷൻ ബുള്ളറ്റിൻ എന്നിവ https://nbe.edu.in, https://natboard.edu.in വെബ്സൈറ്റുകളിൽ ലഭിക്കും. പരീക്ഷാഫീസ് ഗ്രൂപ് ഒന്നിന് 4250 രൂപ.

ബന്ധപ്പെട്ട സ്‍പെഷാലിറ്റികളിൽ MD/MS/DNB യോഗ്യത നേടിയവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 15നകം യോഗ്യത നേടിയിരിക്കണം.

യോഗ്യത മാനദണ്ഡങ്ങളും പരീക്ഷ സിലബസും ഘടനയും ഇൻഫർമേഷൻ ബുള്ളറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി https://nbe.edu.inൽ ആഗസ്റ്റ് നാലിനകം സമർപ്പിക്കാം.

കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയൊട്ടാകെ 51 സെന്ററുകളിലായാണ് പരീക്ഷ. ഫലം സെപ്റ്റംബർ 15ന് പ്രസിദ്ധപ്പെടുത്തും.

നീറ്റ്-എസ്.എസ് 2022ൽ യോഗ്യത നേടുന്നവർക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ DM/MCh/DNB സൂപ്പർ സ്‍പെഷാലിറ്റി കോഴ്സുകളിൽ 2022-23 അധ്യയനവർഷം പ്രവേശനത്തിന് അർഹതയുണ്ട്. സായുധസേന മെഡിക്കൽ സർവിസസ് സ്ഥാപനങ്ങളിലും പ്രവേശനം തേടാം. എന്നാൽ, എയിംസുകൾ പിജിമെർ ചണ്ഡിഗഢ്, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, ശ്രീചിത്ര തിരുവനന്തപുരം എന്നിവിടങ്ങളിലെ DM/MCh പ്രവേശനം ഇതിന്റെ പരിധിയിൽപെടില്ല. ഈ സ്ഥാപനങ്ങൾക്കായി ദേശീയതലത്തിൽ പ്രത്യേക പ്രവേശനപരീക്ഷയുണ്ട്.

Tags:    
News Summary - NEET-Super Specialty in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.