തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് അധ്യാപകരുമായി ആശയവിനിമയം സാധ്യമാകുന്ന ഒാൺലൈൻ പഠനത്തിന് ജി-സ്യൂട്ട് പ്ലാറ്റ്േഫാം ഒരുക്കി കൈറ്റ്. ഒന്നുമുതൽ പ്ലസ് ടുതലം വരെ 47 ലക്ഷം കുട്ടികളെയും പൊതുപ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഗൂഗ്ൾ ഇന്ത്യയുടെ സഹായത്തോടെ സൗജന്യമായി പൊതു പ്ലാറ്റ്ഫോം ഒരുക്കിയത്.
നിലവിൽ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ രണ്ടാം വർഷ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ കുട്ടികൾക്ക് ജി-സ്യൂട്ട് പ്ലാറ്റ്േഫാമിൽ ട്രയൽ അടിസ്ഥാനത്തിൽ ഒാൺലൈൻ പഠനത്തിന് തുടക്കമായി. കുട്ടികളുടെയും അധ്യാപകരുടെയും വ്യക്തിഗത വിവരങ്ങൾ സംരക്ഷിച്ചാണ് സംവിധാനം ഒരുക്കിയത്. പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യുന്ന ഡേറ്റയുടെ മാസ്റ്റര്‍ കണ്ട്രോള് കൈറ്റിനാണ്. പരസ്യങ്ങള്‍ ഒഴിവാക്കി.
വിഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള ഗൂഗ്ള്‍ മീറ്റ്, ക്ലാസ്റൂം ലേണിങ് മാനേജ്മെൻറ് സംവിധാനം, അസൈന്‍മെൻറ്, ക്വിസ് എന്നിവ നല്‍കാനും മൂല്യനിര്‍ണയം നടത്താനുമുള്ള സൗകര്യം, ഡേറ്റകള്‍ തയാറാക്കാനും സൂക്ഷിക്കാനും കഴിയുന്ന ഡ്രൈവ് സൗകര്യം തുടങ്ങിയവ ജി-സ്യൂട്ടിലുണ്ട്. വേര്‍ഡ് പ്രോസസിങ്, പ്രസേൻറഷൻ, സ്പ്രെഡ്ഷീറ്റ്, ഡ്രോയിങ് എന്നിവക്കുള്ള സംവിധാനവും ഫോം ആപ്ലിക്കേഷനുമുണ്ട്. പൊതു ഡൊമൈനില്‍ എല്ലാവര്ക്കും ലോഗിന്‍ സൗകര്യം ക്രമീകരിച്ചിട്ടുള്ളതിനാല്‍ ക്ലാസില്‍ മറ്റുള്ളവര്‍ക്ക് നുഴഞ്ഞുകയറാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.