കോട്ടയം: എം.ജി സർവകലാശാല അഞ്ചാം സെമസ്റ്റര്‍ ബി.വോക്, അപ്ലൈഡ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷന്‍ (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പുതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി മൂന്നിന് അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
ഒന്നുമുതല്‍ നാലുവരെ വര്‍ഷ ബി.ഫാം (2016 അഡ്മിഷന് സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലുമുതല്‍ നടക്കും.
എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാം ഇന്‍ ബേസിക് സയന്‍സ്-കെമിസ്ട്രി (പുതിയ സ്കീം -2020 അഡ്മിഷന് റെഗുലര്‍ സെപ്റ്റംബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 31ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ഡിസംബര്‍ 30 വരെയും ഫൈനോടുകൂടി ഡിസംബര്‍ 31വരെയും സൂപ്പര്‍ഫൈനോടെ ജനുവരി ഒന്നുവരെയും അപേക്ഷിക്കാം.
ആറാം സെം എം.എസ്സി മെഡിക്കല്‍ ബയോ കെമിസ്ട്രി (2021 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 17ന് തുടങ്ങും.
രണ്ടാം വര്‍ഷ എം.എസ്സി മെഡിക്കല്‍ മൈക്രോബയോളജി (2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 20ന് ആരംഭിക്കും. ജനുവരി ആറുവരെ അപേക്ഷിക്കാം. ഫൈനോടുകൂടി ജനുവരി ഏഴുവരെയും സൂപ്പര്‍ഫൈനോടെ എട്ട് വരെയും അപേക്ഷ സ്വീകരിക്കും.
എം.ജി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്സിറ്റി ഇന്‍സ്ട്രുമെന്റേഷന്‍ സെന്ററില്‍ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. എന്വയണ്മെന്റല് സയന്‍സിലോ കെമിസ്ട്രിയിലോ 60 ശതമാനം മാര്‍ക്കോടെയോ തത്തുല്യ ഗ്രേഡോടെയോ എം.എസ്സി യോഗ്യതയുള്ളവരെ പരിഗണിക്കും. എൽ.സി-എം.എസ്/എച്ച്.ആർ.എം.എസ് അല്ലെങ്കില്‍ സമാന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആറുമാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പായി 30,000 രൂപ ലഭിക്കും. ബയോഡേറ്റ സഹിതം ജനുവരി 10നുമുമ്പ് cic@mgu.ac.in ഇ-മെയിലില്‍ അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.