മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഒമ്പത് സ്കൂളുകള്‍ കൂടി ഹൈടെക്കാകുന്നു. അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്, മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിച്ച പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്, വേങ്ങര ടൗൺ ജി.എം.വി.എച്ച്.എസ്.എസ്, ചാലിയപ്പുറം ജി.എച്ച്.എസ്, നെല്ലിക്കുത്ത് ജി.വി.എച്ച്.എസ്.എസ് എന്നിവയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മലപ്പുറം ജി.ബി.എച്ച്.എസ്.എസ്, പുക്കൂത്ത് ജി.എല്‍.പി.എസ്, കാരാട് ജി.എല്‍.പി.എസ്, തുറക്കൽ ജി.എൽ.പി.എസ് എന്നീ സ്കൂളുകളുടെ നവീകരിച്ച കെട്ടിടം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്കൂളുകൾ 14, മൂന്നുകോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സ്കൂളുകൾ 25, പ്ലാന്‍ ഫണ്ടില്‍ നിര്‍മിച്ച സ്കൂളുകളുടെ എണ്ണം 37 ആണെന്നും വിദ്യാകിരണം ജില്ല കോഓഡിനേറ്റര്‍ എം. മണി അറിയിച്ചു. വിവിധ സ്കൂളുകളിലെ നിർമാണ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.