നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (നിപെർ) അതിെൻറ അഹമ്മദാബാദ്, ഗുവാഹതി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്.എ.എസ് നഗർ (മൊഹാളി) കാമ്പസുകളിലായി 2018-19 വർഷം നടത്തുന്ന എം.എസ് ഫാം, എം.ടെക് ഫാം, എം ഫാം, എം.ബി.എ ഫാം, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള സംയുക്ത പ്രവേശനപരീക്ഷ (NIPER JEE 2018) ജൂൺ 10ന് ദേശീയതലത്തിൽ നടക്കും.
അപേക്ഷ ഒാൺലൈനായി മേയ് 15 വൈകീട്ട് അഞ്ചുമണിവരെ സ്വീകരിക്കും. അപേക്ഷ www.niperahm.ac.inൽ സമർപ്പിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത NIPER-JEE 2018 ജൂൺ 10ന് നടക്കും. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് 192 സീറ്റുകളും എം.ബി.എ പ്രോഗ്രാമിന് 42 സീറ്റുകളും പി.എച്ച്.എഡിക്ക് 18 സീറ്റുകളുമാണുള്ളത്. കൂടുതൽ വിവരങ്ങൾ www.niperahm.ac.inൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.