നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യ ൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി (െഎ.െഎ.െഎ.ടികൾ), കേന്ദ്ര ഫണ്ടോടുകൂടി പ്രവർത്ത ിക്കുന്ന മറ്റ് സാേങ്കതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഇക്കൊല്ലം നടത്തുന്ന എം.ടെക്/എം.ആർക്/എം. പ്ലാൻ/എം.ഡെസ് ഫുൾടൈം പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത കൗൺസലിങ്ങിൽ (സി.സി.എം.ടി-2019) പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ അപേക്ഷ നടപടിക്രമങ്ങൾ ഏപ്രിൽ അഞ്ചിന് ആരംഭിക്കും. ഒൗദ്യോഗിക വിജ്ഞാപനം www.ccmt.nic.in ൽ പ്രസിദ്ധപ്പെടുത്തും.
എൻ.െഎ.ടി റൂർഖലയാണ് സി.സി.എം.ടി സംഘടിപ്പിക്കുന്നത്. 2017/2018/2019 വർഷത്തെ പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ നേടിയവർക്ക് കൗൺസലിങ്ങിൽ പെങ്കടുക്കാം.
60 ശതമാനം മാർക്കിൽ/6.5 സി.ജി.പി.എയിൽ കുറയാതെ ബി.ടെക്/ബി.ഇ/ബി.ആർക്/ബി.ഡെസ്/ബിപ്ലാൻ ബിരുദമുള്ളവരാകണം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ മതിയാകും. ഗേറ്റ് സ്കോർ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയാറാക്കുക. കൗൺസലിങ്ങ് നടപടിക്രമങ്ങളിൽ ഒാൺലൈൻ രജിസ്ട്രേഷൻ, ചോയിസ് ഫില്ലിങ്, ചോയിസ് ലോക്കിങ് എന്നിവ ഉൾപ്പെടും.
മൂന്ന് റൗണ്ട് സീറ്റ് അലോട്ട്മെൻറ് നടത്തും. ഇതിന് പുറമെ നാഷനൽ സ്പോട്ട് റൗണ്ടും അലോട്ട്മെൻറും ഉണ്ടാവും. കൗൺസലിങ്/ഒാൺലൈൻ സീറ്റ് അലോട്ട്മെൻറ് ഷെഡ്യൂളുകളും നടപടി ക്രമങ്ങളും അടങ്ങിയ സി.സി.എം.ടി 2019 ഇൻഫർമേഷൻ ബ്രോഷർ www.ccmt.nic.in ൽ നിന്നും ഏപ്രിൽ അഞ്ചു മുതൽ ഡൗൺ ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.