രാജ്യത്തെ 11 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജികൾ ഇൗ വർഷം നടത്തുന്ന മൂന്ന് വർഷത്തെ മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് ഫുൾടൈം കോഴ്സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ (എൻ.െഎ.എം.സി.ഇ.ടി-2018) മേയ് 27ന് ദേശീയതലത്തിൽ നടക്കും. സൂരത്കൽ എൻ.െഎ.ടിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.
കോഴിക്കോട്, തിരുച്ചിറപ്പള്ളി, സൂരത്കൽ, വാറങ്കൽ, അഗർത്തല, അലഹാബാദ്, ഭോപാൽ, ദുർഗാപുർ, ജാംഷഡ്പുർ, കുരുക്ഷേത്ര, റായ്പുർ എന്നിവിടങ്ങളിലെ എൻ.െഎ.ടികൾ നടത്തുന്ന എം.സി.എ പ്രോഗ്രാമിലേക്കുള്ള പ്രവേശനം NIMCET 2018 റാങ്ക് പരിഗണിച്ചാണ്. എം.സി.എ കോഴ്സിൽ കോഴിക്കോട് എൻ.െഎ.ടിയിൽ 46 സീറ്റുകളും തിരുച്ചിറപ്പള്ളി എൻ.െഎ.ടിയിൽ 92 സീറ്റുകളും ഉൾപ്പെടെ മൊത്തം 815 സീറ്റുകളിലാണ് പ്രവേശനം.
എൻ.െഎ.എം.സി.ഇ.ടി 2018ൽ പെങ്കടുക്കുന്നതിനുള്ള അപേക്ഷ ഒാൺലൈനായി മാർച്ച് ഒന്നിന് രാവിലെ 10 മുതൽ സമർപ്പിക്കാവുന്നതാണ്. മാർച്ച് 31 വരെ അപേക്ഷ സ്വീകരിക്കും. ഒറ്റ അപേക്ഷ നൽകിയാൽ മതി. അപേക്ഷഫീസ് ഒാപൺ/ ഒ.ബി.സി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 2200 രൂപയും പട്ടികജാതി/വർഗം, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ (പി.ഡബ്ല്യൂ.ഡി) എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1100 രൂപയും മതി.
യോഗ്യത: മാത്തമാറ്റിക്സ് /സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി മൂന്നുവർഷത്തിൽ കുറയാത്ത ഫുൾടൈം കോഴ്സ് പഠിച്ച് മൊത്തം 60 ശതമാനം മാർക്കിൽ 6.5 (CGPA) കുറയാതെ അംഗീകൃത സർവകലാശാലയിൽനിന്നും ബാച്ലേഴ്സ് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗക്കാർക്ക് 55 ശതമാനം മാർക്ക് (6.0 CGPA) മതിയാകും. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതാൻ പോകുന്നവരെയും പരിഗണിക്കും. ബി.ഇ/ബി.ടെകുകാർക്കും അപേക്ഷിക്കാം.
പരീക്ഷ: മൾട്ടിപ്ൾ ചോയ്സ് മാതൃകയിലുള്ള 120 ചോദ്യങ്ങളാണുണ്ടാവുക. രണ്ട് മണിക്കൂറാണ് സമയം. മാത്തമാറ്റിക്സ്, അനലിറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്, കമ്പ്യൂട്ടർ അവയർനസ്, ജനറൽ ഇംഗ്ലീഷ് വിഷയങ്ങളിലാണ് ചോദ്യങ്ങൾ. ടെസ്റ്റ് സിലബസ് വെബ്സൈറ്റിൽ ലഭിക്കും.
കോഴിക്കോട്, തിരുച്ചിറപ്പള്ളി, വാറങ്കൽ, സൂറത്ത്കൽ, ഡൽഹി, പാറ്റ്ന, കൊൽക്കത്ത എന്നിവ ടെസ്റ്റ് സെൻററുകളിൽപ്പെടും.
ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും എൻ.െഎ.എം.സി.ഇ.ടി 2018 സംബന്ധിച്ച വിശദവിവരങ്ങൾക്കും www.nimcet.in സന്ദർശിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.