തിരുവനന്തപുരം: വിവിധ സ്പോർട്സ് ഫെഡറേഷനുകൾ നടത്തുന്ന സൗത്ത് സോൺ/ ഫെഡറേഷൻ കപ്പ് മത്സരങ്ങൾക്ക് ഇനിമുതൽ ഗ്രേസ് മാർക്ക് അനുവദിക്കേണ്ടതില്ലെന്ന് പൊതുവിദ ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ്. ഉത്തരവില്ലാതെ വർഷങ്ങളായി തുടരുന്ന രീതിയാണ് സർക് കാർ അവസാനിപ്പിച്ചത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഗ്രേസ് മാർക്ക് സംഘടിപ്പി ക്കുന്നത് തടയാൻ സർട്ടിഫിക്കറ്റുകളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തലും നിർബന്ധമാക്കി.
വിവിധ ഫെഡറേഷനുകൾ അഖിലേന്ത്യാ മത്സരത്തിനുള്ളവരുടെ എണ്ണം കുറയ്ക്കാൻ സോണൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ വിജയിക്കുന്നവർക്ക് പുതിയ ഉത്തരവോടെ ഇനി ഗ്രേസ് മാർക്ക് ലഭിക്കില്ല. പൊതുവിദ്യാഭ്യാസ വകുപ്പും സ്കൂൾ ഫെഡറേഷൻ ഒാഫ് ഇന്ത്യയും സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകുന്നതിന് മാനദണ്ഡങ്ങൾ നിലവിലുള്ള രീതിയിൽ തുടരും.
സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ/ ഫെഡേറഷനുകൾ സംസ്ഥാനതലത്തിൽ നടത്തുന്ന സ്പോർട്സ്/ ഗെയിംസ് ഇനങ്ങളിൽ പെങ്കടുത്ത് ഗ്രേസ് മാർക്കിന് അർഹത നേടുന്നവർ ഇനിമുതൽ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി സമർപ്പിച്ചാൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കുകയുള്ളൂ. ഇവർ സർട്ടിഫിക്കറ്റുകൾ സ്കൂൾ പ്രധാന അധ്യാപകൻ/ പ്രിൻസിപ്പൽ മുഖേന ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമാക്കണം. ഇൗ സർട്ടിഫിക്കറ്റുകൾ പ്രധാന അധ്യാപകർ/ പ്രിൻസിപ്പൽ അതത് വിദ്യാഭ്യാസ ഉപഡയറക്ടർ മുഖാന്തരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചശേഷം ഡയറക്ടറുടെ ശിപാർശ സഹിതം ബന്ധപ്പെട്ട പരീക്ഷ സെക്രട്ടറിക്ക് ലഭ്യമാക്കണം.
വിവിധ സ്പോർട്സ് അസോസിയേഷനുകളിലെ ആഭ്യന്തര പ്രശ്നം കാരണം ഗ്രൂപ്പായി തിരിഞ്ഞ് മത്സരം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നരീതി നിലവിലുണ്ട്. ഇതിന് തടയിടുന്നതടക്കമുള്ള ലക്ഷ്യത്തോടെയാണ് സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ കൊണ്ടുവരാൻ തീരുമാനിച്ചത്. സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഉൾെപ്പടെയുള്ളവരെ പെങ്കടുപ്പിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേർത്ത യോഗ തീരുമാനപ്രകാരമാണ് സർക്കാർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.