തൃശൂർ: കേരള വെറ്ററിനറി സർവകലാശാലക്ക് വൈസ് ചാൻസലർ ഇല്ലാതായിട്ട് രണ്ട് വർഷം! കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിയമിച്ച സെർച് കമ്മിറ്റിക്കും പിന്നീട് ഇടത് സർക്കാർ നിയോഗിച്ച കമ്മിറ്റിക്കും ഒരേ ഗതി. സി.പി.െഎ ഭരിക്കുന്ന കൃഷി, മൃഗസംരക്ഷണ വകുപ്പുകൾ തമ്മിലുള്ള വടംവലിയാണ് പുതിയ തടസ്സം..വയനാട് പൂക്കോട് കേന്ദ്രമായ വെറ്ററിനറി സർവകലാശാല നിയമ പ്രകാരം മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയാണ് പ്രൊ ചാൻസലർ. അതനുസരിച്ച് മന്ത്രി കെ. രാജുവിനാണ് പദവി ലഭിക്കേണ്ടത്. ഇൗ സർക്കാർ പേക്ഷ, കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിനെ സർവകലാശാലയുടെ പ്രൊ ചാൻസലർ ഇൻചാർജ് ആക്കി. ഇത് നിയമത്തിന് വിരുദ്ധമാണ്. ഒന്നുകിൽ സുനിൽകുമാർ ഇൻചാർജ് പദവി ഒഴിയണം. അല്ലെങ്കിൽ നിയമം ഭേദഗതി ചെയ്യുകയോ ഒാർഡിനൻസ് ഇറക്കുകയോ വേണം. മന്ത്രി കെ. രാജുവിന് ലഭിക്കേണ്ട പ്രൊ ചാൻസലർ സ്ഥാനം തനിക്ക് ലഭിക്കത്തക്ക വിധം നിയമം ഭേദഗതി ചെയ്യാനാണ് ഏതാനും മാസം മുമ്പ് കൃഷി മന്ത്രിയുടെ ഒാഫിസിൽ ഫയൽ തയാറായത്. എവിടെയോ ഉടക്ക് വീണതിനാൽ അത് നടന്നില്ല.
യു.ഡി.എഫ് സർക്കാർ നിയോഗിച്ച സെർച് കമ്മിറ്റി ഡോ. പി.പി. ബാലകൃഷ്ണനെ വൈസ് ചാൻസലർ പദവിയിലേക്ക് ഗവർണർക്ക് ശിപാർശ ചെയ്തിരുന്നു. അദ്ദേഹത്തെ നിയമിക്കാൻ എൽ.ഡി.എഫ് സർക്കാർ തയാറായില്ല. പകരം പുതിയ സെർച് കമ്മിറ്റിയെ നിയോഗിച്ചു. അേതാടെ േഡാ. ബാലകൃഷ്ണൻ കോടതിയെ സമീപിച്ചു. അങ്ങനെ വി.സി നിയമനവുമായി ബന്ധപ്പെട്ട് കേസായി.
പുതിയ സെർച് കമ്മിറ്റി വി.സി സ്ഥാനത്തേക്ക് നിയമനത്തിന് വിജ്ഞാപനം ചെയ്തപ്പോൾ വെറ്ററിനറി പശ്ചാത്തലമുള്ളവർക്ക് മാത്രം യോഗ്യതയെന്ന് വ്യവസ്ഥ വെച്ചു. യു.ജി.സി അത്തരമൊരു വ്യവസ്ഥ പറയാത്ത സാഹചര്യത്തിൽ സെർച് കമ്മിറ്റ് അത് ചെയ്യുന്നതിൽ ആക്ഷേപമുയരുകയും തർക്കം കോടതിയിൽ എത്തുകയും ചെയ്തു. അതോടെ, വി.സി നിയമനവുമായി ബന്ധപ്പെട്ട് കേസ് രണ്ടെണ്ണമായി. രണ്ടും തീർപ്പായിട്ടില്ല.
മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിക്കാണ് വി.സിയുടെ ചുമതല. തിരുവനന്തപുരത്തിരുന്നാണ് ഭരണം. രണ്ട് മാസമായി സിൻഡിക്കേറ്റ് യോഗം കൂടിയിട്ടില്ല. നിശ്ചിയിച്ച യോഗം മൂന്നു തവണയാണ് മാറ്റിവെച്ചത്. രണ്ട് വർഷമായി ബിരുദദാന ചടങ്ങ് നടന്നിട്ടില്ല. അതേസമയം, കൃഷിമന്ത്രി പ്രൊ ചാൻസലറായ കേരള കാർഷിക സർവകലാശാലയിൽ പുതിയ വി.സിയെ നിയമിക്കാൻ സെർച് കമ്മിറ്റി രൂപവത്കരണ നടപടി പുരോഗമിക്കുകയാണ്. നിലവിലുള്ള വി.സി ഡോ. പി. രാജേന്ദ്രൻ ഒക്ടോബറിൽ വിരമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.