തേഞ്ഞിപ്പലം: എന്‍.എസ്.എസ് ഗ്രേസ് മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാഭവനില്‍ ആധുനിക സംവിധാനം നിലവില്‍ വന്നു. സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്റര്‍ തയാറാക്കിയ സംവിധാനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെയും പഠനവകുപ്പുകളിലെയും 13,000 വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുന്ന നവീന പദ്ധതിക്കാണ് തുടക്കമായത്.ഗ്രേസ് മാര്‍ക്ക് ചേര്‍ക്കാനും ഗ്രേഡ് കാര്‍ഡ് ലഭിക്കാനുമുള്ള കാലതാമസം പുതിയ സംവിധാനം വന്നതോടെ ഇല്ലാതാകും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് പോര്‍ട്ടല്‍ വഴി മാര്‍ക്ക് ചേര്‍ക്കാനാണ് സൗകര്യമൊരുക്കിയത്.
ഭാവിയില്‍ എന്‍.സി.സി കാഡറ്റുകളുടെയും കലാ-കായിക താരങ്ങളുടെയും ഗ്രേസ് മാര്‍ക്കുകളും ഇതേ രീതിയില്‍ ചേര്‍ക്കാനാകുന്ന തരത്തില്‍ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്പറിന് പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തിയും ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിന് ശേഷം മൊബൈല്‍ ആപ് വഴി മാര്‍ക്ക് രേഖപ്പെടുത്തിയും പരീക്ഷാഭവന്‍ ഡിജിറ്റലൈസേഷന്‍ നടപടികള്‍ മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയിരുന്നു. ചടങ്ങിൽ പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‍വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജി. റിജുലാല്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. പി. റഷീദ് അഹമ്മദ്, കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സുരേഷ്, സിസ്റ്റം അഡിമിനിസ്‌ട്രേറ്റര്‍ കെ.പി. രജീഷ്, സിസ്റ്റം അനലിസ്റ്റ് രഞ്ജിമ, പ്രോഗ്രാമര്‍മാരായ ശ്രീശാന്ത്, ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.