നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്രഫഷനൽ ഡിഗ്രി ഇൻ നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാംഘട്ട അലോട്ട്മെന്‍റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ 24നകം നിർദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായോ അല്ലെങ്കിൽ വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന ഫീ പേമെന്‍റ് സ്ലിപ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്‍റെ ഏതെങ്കിലും ശാഖ വഴിയോ ഫീസൊടുക്കാം.

അലോട്ട്മെന്‍റ് ലഭിച്ച് ഫീസടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്‍റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്ന് നീക്കംചെയ്യണം. ഫീസടക്കാത്തവർക്ക് അലോട്ട്മെന്‍റ് നഷ്ടപ്പെടും.

അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. മൂന്നാംഘട്ട അലോട്ട്മെന്‍റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒക്ടോബർ 24ന് വൈകീട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04712560363, 64.

Tags:    
News Summary - Nursing and Paramedical Admission-Phase II Allotment Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.