ന്യൂഡൽഹി: ഭരണഘടന ദിനത്തിന്‍റെ ഭാഗമായി ഭരണഘടനയെക്കുറിച്ച് ഓൺലൈൻ കോഴ്സ് ഒരുക്കി കേന്ദ്രസർക്കാർ. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വ്യാഴാഴ്ച കോഴ്സ് ഉദ്ഘാടനം ചെയ്തു.
നിയമ സർവകലാശാലയും ഡോ. അംബേദ്കർ ഇന്‍റർനാഷനൽ സെന്‍ററും ചേർന്നാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. നിയമസർവകലാശാലകളിലെ മുതിർന്ന അധ്യാപകർ ക്ലാസെടുക്കും. വിദ്യാർഥികൾക്ക് സൗജന്യമായാണ് കോഴ്സ് നൽകുക, ഫീസ് ഇല്ല.
ഇന്ത്യന്‍റ ഭരണഘടന ഉയർത്തിക്കാട്ടുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഈ ഓൺലൈൻ കോഴ്സ് സുപ്രധാന നാഴികകല്ലായിരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് ഒൗദ്യോഗിക വെബ്സൈറ്റായ www.legalaffairs.nalsar.ac.in ലുടെ കോഴ്സിന് രജിസ്റ്റർ ചെയ്യാം.
ഓൺലൈന്‍ കോഴ്സിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള 15 ആശയപരമായ വിഡിയോകളുടെ പരമ്പരയാണ് ഉൾക്കൊള്ളുക. കോഴ്സിൽ ചേരുന്നവർക്ക് ഭരണഘടനയെക്കുറിച്ചും അതിന്‍റെ പ്രധാന്യത്തെക്കുറിച്ചും പഠിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.