കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം സെമസ്റ്റർ ഓൺലൈൻ പി.ജി പരീക്ഷകൾ കുറ്റമറ്റതായി നടപ്പാക്കാൻ തീരുമാനം. ഞായറാഴ്ച വിളിച്ചുചേർത്ത കോളജ് പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗം വിവിധ വിഷയങ്ങൾ ചർച്ച െചയ്തു.
സാങ്കേതിക തകരാറുകൾ കാരണം ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്ത് പ്രിെൻറടുക്കാൻ ബുദ്ധിമുട്ടിലായതായി പ്രിൻസിപ്പൽമാർ പരാതിപ്പെട്ടു. ചോദ്യക്കടലാസ് ഡൗൺലോഡ് െചയ്യുന്നതുമായി ബന്ധപ്പെട്ട് ഒ.ടി.പി കൃത്യസമയത്ത് കിട്ടിയിരുന്നില്ല. എല്ലാ തകരാറുകളും പരിഹരിക്കുമെന്ന് പരീക്ഷ കൺട്രോളർ ഡോ. സി.സി. ബാബു കോളജ് അധികൃതരെ അറിയിച്ചു.
ഒാരോ വിഷയത്തിെൻറ ചോദ്യക്കടലാസുകൾക്കും ഓരോ ഒ.ടി.പി വീതമായിരുന്നു സജ്ജമാക്കിയത്. ഇനി മുതൽ വിവിധ വിഷയങ്ങളുെട ചോദ്യക്കടലാസുകൾക്ക് ഒരു കോളജിലേക്ക് ഒരു ഒ.ടി.പി മാത്രമാണ് അയക്കുക. ഇതോടെ എളുപ്പത്തിൽ പ്രിെൻറടുത്ത് വിതരണം െചയ്യാൻ കഴിയും. ചില സർക്കാർ കോളജുകളിൽനിന്ന് സ്ഥലംമാറിപ്പോയ പ്രിൻസിപ്പൽമാരുടെ മൊബൈൽ ഫോണിലേക്കാണ് ഒ.ടി.പി നമ്പർ അയച്ചത്. ഇത്തരം കാര്യങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന് യോഗത്തിൽ അധികൃതർ അറിയിച്ചു.
ഭാവിയിൽ കൂടുതൽ പരീക്ഷകൾ ഓൺലൈനായി മാറ്റും. താരതമ്യേന കുറച്ച് വിദ്യാർഥികളുള്ള പരീക്ഷകളാണ് ആദ്യം ഓൺലൈനിൽ പരീക്ഷിക്കുന്നത്. ആദ്യം നടത്തിയ ബി.എഡ് പരീക്ഷ നടത്തിപ്പ് വൻവിജയമായിരുന്നു. എട്ടു ദിവസത്തിനകം ഫലം പ്രഖ്യാപിക്കാനുമായി. ബി.എഡ് ഫലം വരാത്തതിനാൽ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കാനാകാതെ ഉദ്യോഗാർഥികൾ ബുദ്ധിമുട്ടിലായതോടെയാണ് ഓൺലൈനിൽ ചോദ്യക്കടലാസ് അയച്ചുെകാടുത്തു പരീക്ഷ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.