കാലിക്കറ്റില്‍ ബി.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല 2023 അ​ധ്യ​യ​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി. ജൂ​ണ്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ ഫീ​സ് എ​സ്.​സി -എ​സ്.​ടി 210 രൂ​പ, മ​റ്റു​ള്ള​വ​ര്‍ 685 രൂ​പ. ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച​തി​നു ശേ​ഷം നി​ര്‍ബ​ന്ധ​മാ​യും പ്രി​ന്റ്ഔ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. പ്രി​ന്റ്ഔ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ർ​ണ​മാ​കൂ.

സ്പോ​ർ​ട്സ് ക്വോ​ട്ട വി​ഭാ​ഗ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍സി​ലാ​ണ്. സ്പോ​ർ​ട്സ് ക്വോ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ 2023 ബി.​എ​ഡ് ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ പ്രി​ന്റ്ഔ​ട്ട്, യോ​ഗ്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റി​ന്റെ പ​ക​ര്‍പ്പ്, സ്പോ​ർ​ട്സി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍പ്പ് സ​ഹി​തം സെ​ക്ര​ട്ട​റി, കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ണ്‍സി​ല്‍, തി​രു​വ​ന​ന്ത​പു​രം - 695001 എ​ന്ന വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​ക്ക​ണം.

നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട​വ​ര്‍ക്ക് മാ​ത്ര​മേ എ​സ്.​ഇ.​ബി.​സി സം​വ​ര​ണം ല​ഭി​ക്കൂ. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റ്ഔ​ട്ട് സ​ര്‍വ​ക​ലാ​ശാ​ല​യി​ലേ​ക്കോ കോ​ള​ജു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, അ​ഡ്മി​ഷ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്റ്ഔ​ട്ട് മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളോ​ടൊ​പ്പം അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം.

പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ജ​ന​റ​ല്‍, മാ​നേ​ജ്‌​മെ​ന്റ്, ക​മ്യൂ​ണി​റ്റി ക്വോ​ട്ട, സ്പോ​ര്‍ട്സ്, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍, വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ) ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. മാ​നേ​ജ്‌​മെ​ന്റ് ക്വോ​ട്ട​ക​ളി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് പു​റ​മേ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ക്ക് സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റും വാ​ര്‍ത്ത​ക​ളും ശ്ര​ദ്ധി​ക്ക​ണം. അ​ലോ​ട്ട്‌​മെ​ന്റ്/ അ​ഡ്മി​ഷ​ന്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ഗ​ത അ​റി​യി​പ്പു​ക​ള്‍ സ​ര്‍വ​ക​ലാ​ശാ​ല ന​ല്‍കു​ന്ന​ത​ല്ല. ഫോ​ണ്‍: 0494 2407017, 2660600.

Tags:    
News Summary - Online registration has started for BEd admission in Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.