തിരുവനന്തപുരം: എല്ലാ വിദ്യാർഥികൾക്കും ഒാൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നെന്ന് അടുത്ത മൂന്നു ദിവസത്തിനകം ബന്ധപ്പെട്ട സ്കൂൾ അധ്യാപകർ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇതിനു ശേഷം യഥാർഥ ക്ലാസുകൾ ആരംഭിക്കും. ആദ്യ ആഴ്ചയിലെ ക്ലാസുകൾ തിങ്കളാഴ്ച മുതൽ പുനഃസംേപ്രഷണം ചെയ്യുേമ്പാൾ മുഴുവൻ അധ്യാപകരും തങ്ങളുടെ വിദ്യാർഥികൾക്ക് കാണാൻ കഴിയുന്നുണ്ടെന്നുറപ്പാക്കണം.
ഏതെല്ലാം വിദ്യാർഥികൾക്ക് ക്ലാസ് കാണാൻ കഴിയുന്നില്ലെന്ന വിവരം അധ്യാപകർ കൃത്യമായി മനസ്സിലാക്കണം. പ്രധാന അധ്യാപകർ ഇതിന് നേതൃത്വം നൽകണം. ഒാരോ സ്കൂളിലെയും അധ്യാപകർ സാധ്യമെങ്കിൽ നേരിേട്ടാ ഒാൺലൈനിലോ ഒത്തുചേരണം. ക്ലാസുകൾ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരങ്ങൾ പരസ്പരം പങ്കുവെച്ച് അത് പരിഹരിക്കാനുള്ള പദ്ധതി തയാറാക്കണം. ഇത് സ്കൂളിെൻറ ചുമതലയായി കണക്കാക്കണം.
ക്ലാസുകൾ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരങ്ങൾ തദ്ദേശസ്ഥാപന മേധാവികളുടെയും ജനപ്രതിനിധികളുടെയും സഹകരണ സംഘം പ്രസിഡൻറുമാരുടെയും മറ്റ് വകുപ്പുദ്യോഗസ്ഥരുടെയും മുന്നിൽ പങ്കുവെക്കണം. സഹകരണ സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രി ഉത്തരവ് നൽകിയിട്ടുണ്ട്. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചർച്ചയിലൂടെ കണ്ടെത്തണം. ഒറ്റക്കോ പൊതുകേന്ദ്രങ്ങളിലോ ക്ലാസ് കാണാനുള്ള ക്രമീകരണം നടത്താം.
ഈ സംവിധാനങ്ങൾ ക്രമീകരിക്കാൻ ബുധനാഴ്ച വരെ സമയമുണ്ട്. അതിനുശേഷം മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ ലഭ്യമാകണം. ഇതിനു ശേഷമായിരിക്കും യഥാർഥ പഠനം ആരംഭിക്കുകയെന്നും ആർക്കും ക്ലാസുകൾ നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.