കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ 2023-24 ജൂൺ/ജൂലൈ സെഷനിലെ വിവിധ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള പ്രവേശന നടപടികൾ എല്ലാ ജില്ലകളിലെയും പഠനകേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. അപേക്ഷ ആഗസ്റ്റ് 31 വരെ ഓൺലൈനായി സമർപ്പിക്കാം.
ബി.കോം, എം.കോം അടക്കം 22 പ്രോഗ്രാമുകളിലാണ് പ്രവേശനം. ബി.കോമിന് കോ ഓപറേഷൻ, ഫിനാൻസ് എന്നീ ഇലക്ടിവുകളും എം.കോമിന് ഫിനാൻസ്, മാർക്കറ്റിങ് എന്നീ ഇലക്ടിവുകളും തെരഞ്ഞെടുക്കാം. കൂടാതെ, ബി.ബി.എ, ബി.എ ഇംഗ്ലീഷ്, മലയാളം, അറബിക്, ഹിന്ദി, സംസ്കൃതം, സോഷ്യോളോജി, ഫിലോസഫി (ശ്രീനാരായണഗുരു സ്റ്റഡീസിൽ അതിഷ്ഠിതം), ഇക്കണോമിക്സ്, ഹിസ്റ്ററി, അഫ്ദലുൽ ഉലമ, എം.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി എന്നീ പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.
കേരളത്തിലെ മറ്റ് കോളജുകളിലെ ബിരുദ വിദ്യാർഥികൾക്ക് അതോടൊപ്പം ഓപൺ സർവകലാശാലയുടെ മറ്റൊരു പാഠ്യപദ്ധതിയിൽ കൂടി ചേരാനും അവസരമുണ്ട്. അപേക്ഷകർ www.sgou.ac.in / erp.sgou.ac.in എന്ന വെബ്സൈറ്റിലെ apply for admission എന്ന ലിങ്കിൽ കൊടുത്തിട്ടുള്ള നിർദേശാനുസരണം അപേക്ഷിക്കണം.
ഓൺലൈനായി മാത്രമേ ഫീസ് അടക്കാനാവൂ. info@sgou.ac.in / helpdesk@sgou.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ വിദ്യാർഥികൾക്ക് സംശയനിവാരണം നടത്താം. പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും 9188909901, 9188909902 എന്നീ മൊബൈൽ നമ്പറുകളിലും അഡ്മിഷൻ സംബന്ധമായ സാങ്കേതിക സഹായത്തിന് 9188909903 എന്ന നമ്പറിലും സേവനം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.