കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹൈദരാബാദിലെ എൻ.എം.ഡി.സി ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി): ഒഴിവുകൾ 43, യോഗ്യത: മിഡിൽ പാസ് അല്ലെങ്കിൽ ഐ.ടി.ഐ; മെയ്ന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ) ട്രെയിനി, ഒഴിവുകൾ 90, യോഗ്യത: ഐ.ടി.ഐ വെൽഡിങ്/ഫിറ്റർ/മെഷീനിസ്റ്റ്/മോട്ടോർ മെക്കാനിക്/ഡീസൽ മെക്കാനിക്/ഓട്ടോ ഇലക്ട്രീഷ്യൻ; മെയ്ന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) ട്രെയിനി 35, ഐ.ടി.ഐ (ഇലക്ട്രിക്കൽ); MCO ഗ്രേഡ് III ട്രെയിനി 4, മെക്കാനിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ.
ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്; HEM മെക്കാനിക് ഗ്രേഡ് III ട്രെയിനി 10, യോഗ്യത: തൊട്ടുമുകളിലേതുപോലെതന്നെ; ഇലക്ട്രീഷ്യൻ ഗ്രേഡ് III ട്രെയിനി 7. ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും ഇൻഡസ്ട്രിയൽ/ഡൊമസ്റ്റിക് ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻസ് സർട്ടിഫിക്കറ്റും; ബ്ലാസ്റ്റർ ഗ്രേഡ് II ട്രെയിനി 2, മെട്രിക്/ഐ.ടി.ഐ ബ്ലാസ്റ്റർ/മൈനിങ് മേറ്റ് സർട്ടിഫിക്കറ്റ് & ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, 3 വർഷത്തെ പ്രവൃത്തിപരിചയം; QCA ഗ്രേഡ് III ട്രെയിനി 9, ബി.എസ്.സി കെമിസ്ട്രി/ജിയോളജി, ഒരുവർഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി 2.3.2022ൽ 18-30. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവുണ്ട്. അപേക്ഷഫീസ് 150 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/വിമുക്ത ഭടന്മാർക്ക് ഫീസില്ല. വിജ്ഞാപനം www.nmdc.co.in/careersൽ. ഓൺലൈനായി ഫെബ്രുവരി 10 മുതൽ മാർച്ച് 2 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.