തിരുവനന്തപുരം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2018-19 വര്‍ഷം 100 വിദ്യാർഥികളെ പ്രവേശിപ്പിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം. എം.സി.ഐയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അന്തിമ ഉത്തരവ് വന്നതോടെ അടുത്ത ബാച്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെ പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ചില സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ പാരിപ്പള്ളി മെഡിക്കല്‍ കോളജിന് അംഗീകരം ലഭിക്കില്ലെന്ന് കുപ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടി കൂടിയാണിതെന്ന് മന്ത്രി വ്യക്തമാക്കി. എം.സി.ഐയുടെ അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ സാധാരണക്കാരായ മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് പഠിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാറിെൻറ ശ്രമഫലമായി കഴിഞ്ഞ അധ്യയനവര്‍ഷം 100 വിദ്യാർഥികളെയാണ് ഇവിടെ പ്രവേശിപ്പിച്ചത്.
കോളജ് തുടങ്ങി അധിക നാളാകുന്നതിനു മുമ്പ് നടന്ന എം.സി.ഐ പരിശോധനയില്‍ ആശുപത്രിയുടെ നിലവിെല സംവിധാനങ്ങളില്‍ ചില പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, സര്‍ക്കാർ നിര്‍ദേശത്തെ തുടര്‍ന്ന് പോരായ്മകള്‍ ഉടന്‍ പരിഹരിക്കുകയും ഡി.എം.ഇയും കൊല്ലം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും അടങ്ങുന്ന സംഘം ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുണ്ടാക്കി എം.സി.ഐ ഉന്നതാധികാര സമിതിയെ സമീപിക്കുകയും ചെയ്തു.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാറിനെ സമീപിപ്പിച്ച് ഈ അധ്യയന വര്‍ഷത്തേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യർഥിക്കുകയും ചെയ്തു. ഇതിെൻറയടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.