ന്യൂഡല്‍ഹി: കണ്ണുര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ മാനേജ്മെന്‍റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീംകോടതി.
സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവൂ എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് ഈ നിര്‍ദേശം നല്‍കിയത്. 2018ല്‍ തങ്ങള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ പരിയാരം മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്ന് മൂന്നാം വര്‍ഷക്കാരായ ഏതാനും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ഹരജി സുപ്രീംകോടതിയിലിരിക്കേ സെപ്റ്റംബര്‍ 30നകം വര്‍ധിപ്പിച്ച ഫീസ് അടക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടുവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ഇത് നിയമവിരുദ്ധമാണെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ബാസവ പ്രഭു പാട്ടീല്‍, വി.കെ ബിജു എന്നിവര്‍ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.