കോഴിക്കോട്: പീപ്ൾസ് ഫൗണ്ടേഷന്റെ 2023-24 വർഷത്തെ ഉന്നത വിദ്യാഭ്യാസ ഫെലോഷിപ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ടാലന്റ് എക്സാം, ഓറിയന്റേഷൻ ക്യാമ്പ്, പേഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രൈവറ്റ് - വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ പഠനം നടത്തുന്നവർക്കും അപേക്ഷിക്കാം.
മീഡിയ സ്റ്റഡീസ്, ലീഗൽ സ്റ്റഡീസ്, മാനേജ്മെന്റ് ആൻഡ് കോമേഴ്സ്, സോഷ്യോളജി ആൻഡ് സോഷ്യൽ വർക്ക്, പ്യുവർ സയൻസ് എന്നീ മേഖലകളിലെ പഠനങ്ങൾക്കാണ് ഫെലോഷിപ് നൽകുന്നത്. www.peoplesfoundation.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടാലന്റ് എക്സാമിന് അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 സെപ്റ്റംബർ 30. അപേക്ഷകർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ/എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ടവരായിരിക്കണം. യോഗ്യതാ പരീക്ഷയിൽ (എസ്.എസ്.എൽ.സി/പ്ലസ്ടു) 50 ശതമാനം മാർക്ക് നേടിയിരിക്കണം, കുടുംബ വാർഷിക വരുമാനം നാലുലക്ഷം രൂപയിൽ കവിയാൻ പാടില്ല.
തീരദേശ- മലയോര - ചേരി - ലക്ഷംവീട് കോളനി പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന. കൂടുതൽ വിവരങ്ങൾക്ക്: www.peoplesfoundation.org, ഫോൺ: 7736501088, 0495 - 2743701.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.