തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളജുകളിലായി 10 പി.ജി സൂപ്പർ സ്പെഷാലിറ്റി സീറ്റുകൾക്ക് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
തൃശൂർ മെഡിക്കൽ കോളജിൽ എം.സി.എച്ച് ന്യൂറോ സർജറി -2, കോട്ടയം മെഡിക്കൽ കോളജിൽ എം.സി.എച്ച് കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി -3, എം.സി.എച്ച് ന്യൂറോ സർജറി -2, ഡി.എം നെഫ്രോളജി -2, എം.സി.എച്ച് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി -1 എന്നിങ്ങനെയാണ് സീറ്റുകൾ വർധിപ്പിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ എം.സി.എച്ച് ന്യൂറോ സർജറിയിൽ രണ്ട് സീറ്റും ബാക്കിയുള്ളവക്ക് ഒാരോ സീറ്റുമാണുള്ളത്.
16 സൂപ്പർ സ്പെഷാലിറ്റി സീറ്റുകളും 10 എം.ഡി സീറ്റുകളും രണ്ട് ഡിപ്ലോമ സീറ്റുകളും ഉൾപ്പെടെ 28 പി.ജി സീറ്റുകൾക്ക് പുനരംഗീകാരം ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ എം.സി.എച്ച് പീഡിയാട്രിക് സർജറി -1, എം.സി.എച്ച് ന്യൂറോ സർജറി -2, കോഴിക്കോട് മെഡിക്കൽ കോളജിൽ എം.സി.എച്ച് പീഡിയാട്രിക് സർജറി -4, ഡി.എം കാർഡിയോളജി -6, ഡി.എം പൾമണറി മെഡിസിൻ -1, എം.സി.എച്ച് ന്യൂറോ സർജറി -2, എം.ഡി റെസ്പിറേറ്ററി മെഡിസിൻ -4, തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ഡി അനാട്ടമി -4, കോട്ടയം മെഡിക്കൽ കോളജിൽ എം.ഡി റേഡിയേഷൻ ഓങ്കോളജി -2, കോഴിക്കോട് മെഡിക്കൽ കോളജിൽ ഡിപ്ലോമ ഇൻ ഡെർമറ്റോളജി -2 എന്നിങ്ങനെയാണ് പുനരംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.