തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ഡെന്‍റൽ കോളജുകളിലെ സ്റ്റേറ്റ് േക്വാട്ട സീറ്റുകളിെലയും സ്വാശ്രയ ഡെന്‍റൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട, എൻ.ആർ.ഐ േക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കുമുള്ള 2022-23 അധ്യയന വർഷത്തെ പി.ജി ഡെന്‍റൽ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികളുടെ താൽക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവിസ് േക്വാട്ട കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
പരാതിയുള്ളവർ പി.ജി ഡെന്‍റൽ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവയടക്കം ceekinfo.cee@kerala.gov.in ഇ-മെയിലിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പ് അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.