മീഡിയവൺ അക്കാദമി പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിലിം മേയ്ക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ, കൺവേർജൻസ് ജേണലിസം കോഴ്സുകൾക്ക് മേയ് 25 വരെ അപേക്ഷിക്കാം. ഒരു വർഷമാണ് ദൈർഘ്യം. യോഗ്യത: ബിരുദം. അവസാന വർഷ ബിരുദ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
സിനിമ മേഖലയിലും പരസ്യകലയിലും വിഡിയോ പ്രൊഡക്ഷനിലും സമഗ്ര പരിശീലനം നൽകുന്ന ഫിലിം മേയ്ക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ കോഴ്സിൽ 20 പേർക്കാണ് പ്രവേശനം.
സംവിധാനം, തിരക്കഥ രചന, സിനിമാട്ടോഗ്രഫി, എഡിറ്റിങ് തുടങ്ങി സിനിമ നിർമാണത്തിന്റെ സാങ്കേതികവും സൗന്ദര്യ ശാസ്ത്രപരവുമായ പരിശീലനത്തിന് മികച്ച അധ്യാപകർ നേതൃത്വം നൽകും. വിവിധ ഘട്ടങ്ങളിൽ സാങ്കേതിക പരിശീലനത്തോടൊപ്പം ചലച്ചിത്ര പ്രവർത്തകരുമായി സംവാദങ്ങൾ, ചലച്ചിത്ര ആസ്വാദന ക്ലാസുകൾ, ചലച്ചിത്രോത്സവങ്ങൾ അരങ്ങേറും.
അച്ചടി, ദൃശ്യ ,നവ മാധ്യമ പ്രവർത്തനത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനമാണ് ഒരു വർഷത്തെ കൺവേർജൻസ് ജേണലിസം കോഴ്സ്. റിപ്പോർട്ടിങ്, ഫോട്ടോ ജേണലിസം, ന്യൂസ് ആങ്കറിങ്, വിഡിയോ കാമറ, വിഡിയോ എഡിറ്റിങ്, മൊബൈൽ ജേണലിസം, ഓൺലൈൻ- ഡിജിറ്റൽ ജേണലിസം എന്നിവയിൽ സമഗ്ര പരിശീലനം ലഭിക്കുന്ന വിദ്യാർഥികൾക്ക് മാധ്യമം-മീഡിയവൺ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് അവസരവും ലഭിക്കും. അപേക്ഷിക്കാനുള്ള ലിങ്ക്: https://mediaoneacademy.com/apply-online/. വിവരങ്ങൾക്ക്: 8943347460, 8943347400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.