ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാസ്​ കമ്യൂണിക്കേഷനിൽ ജേണലിസം, അഡ്വർടൈസിങ്​ ആൻഡ്​ പബ്ലിക്​ റിലേഷൻസ്​ പി.ജി ഡിപ്ലോമ

കേന്ദ്ര സർക്കാറിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മാസ്​ കമ്യൂണിക്കേഷൻ (ഐ.​െഎ.എം.സി) ഇക്കൊല്ലം നടത്തുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്​സുകളിലേക്കുള്ള പ്രവേശന പരീക്ഷ ദേശീയതലത്തിൽ ആഗസ്​റ്റ്​ 29ന്​ നടത്തും. നാഷനൽ ടെസ്​റ്റിങ്​ ഏ​ജൻസിയാണ്​ എൻട്രൻസ്​ പരീക്ഷ സംഘടിപ്പിക്കുന്നത്​. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ എന്നിവ https://iimc.nta.ac.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ആഗസ്​റ്റ്​ ഒമ്പതിനകം സമർപ്പിക്കണം. അപേക്ഷ ഫീസ്​ ഓരോ കോഴ്​സിനും 1000 രൂപ വീതം. ഒ.ബി.സി/എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക്​ 750 രൂപ വീതം മതി. ഐ.ഐ.എം.സിയുടെ ന്യൂഡൽഹിക്കു പുറമെ ദെൻ കനാൽ, കോട്ടയം, ഐസോൾ, അമരാവതി, ജമ്മു എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്​.

കോഴ്​സുകൾ: പോസ്​റ്റ്​ ​​ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇൻ ജേണലിസം (ഇംഗ്ലീഷ്​)/ (ഹിന്ദി), റേഡിയോ ആൻഡ്​ ടി.വി ജേണലിസം, അഡ്വർടൈസിങ്​ ആൻഡ്​ പബ്ലിക്​ റിലേഷൻസ്​ (ഇംഗ്ലീഷ്​/ ഹിന്ദി), ജേണലിസം- ഒഡിയ/മറാത്തി/ മലയാളം/ ഉർദു. ഐ.ഐ.എം.സി കോട്ടയം കാമ്പസിലാണ്​ ജേണലിസം മലയാളം കോഴ്​സുള്ളത്​. ബിരുദധാരികൾക്ക്​ അപേക്ഷിക്കാം. ഒരാൾക്ക്​ ഒന്നിലധികം കോഴ്​സുകൾക്ക്​ അപേക്ഷിക്കുന്നതിന്​ തടസ്സമില്ല.

പ്രവേശനപരീക്ഷ: കമ്പ്യൂട്ടർ അധിഷ്​ഠിത എൻട്രൻസ്​ പരീക്ഷ ആഗസ്​റ്റ്​ 29ന്​ രാവിലെ 10 മുതൽ​ 12 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ നാലുവരെയുമാണ്​. പ്രാദേശിക ഭാഷ വിഷയങ്ങളടങ്ങിയ പി.ജി ഡിപ്ലോമ കോഴ്​സുകൾക്കാണ്​ ഉച്ചക്കുശേഷമുള്ള പരീക്ഷ. ചോദ്യങ്ങൾ പ്രാദേശിക ഭാഷകളിലായിരിക്കും.ഒബ്​ജക്​ടീവ്​ മൾട്ടിപ്പ്​ൾ ചോയിസ്​ മാതൃകയിലുള്ള പ്രവേശന പരീക്ഷയിൽ പൊതുവിജ്ഞാനം, ജനറൽ ആപ്​റ്റിറ്റ്യൂഡ്​ (മീഡിയ ആൻഡ്​ കമ്യൂണിക്കേഷൻ മേഖലയിൽനിന്ന്​ ഉൾപ്പെടെ) പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. ആകെ 100 മാർക്കിനാണ്​ പരീക്ഷ. താൽപര്യമുള്ളവർക്ക്​ രണ്ട്​ ടെസ്​റ്റിലും ഫീസടച്ച്​ അപേക്ഷ നൽകി പ​ങ്കെടുക്കാം.​െകാച്ചി, കോഴിക്കോട്​, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്​, പുണെ, മുംബൈ, റാഞ്ചി, ഭോപാൽ, അഹ്​മദാബാദ്​, ഭുവനേശ്വർ, ഡൽഹി, ഗുവാഹതി, ലക്​നോ, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽവെച്ചാണ്​ പ്രവേശന പരീക്ഷ നടത്തുക. റാങ്ക്​ ജേതാക്കൾക്കാണ്​ അഡ്​മിഷൻ. കൂടുതൽ വിവരങ്ങൾ https://iimc.nta.ac.inൽ ലഭിക്കും.

Tags:    
News Summary - PG Diploma in Journalism, Advertising and Public Relations from Indian Institute of Mass Communication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.