ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ ജേണലിസം, അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ് പി.ജി ഡിപ്ലോമ
text_fieldsകേന്ദ്ര സർക്കാറിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഐ.െഎ.എം.സി) ഇക്കൊല്ലം നടത്തുന്ന വിവിധ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ദേശീയതലത്തിൽ ആഗസ്റ്റ് 29ന് നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് എൻട്രൻസ് പരീക്ഷ സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ എന്നിവ https://iimc.nta.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് ഒമ്പതിനകം സമർപ്പിക്കണം. അപേക്ഷ ഫീസ് ഓരോ കോഴ്സിനും 1000 രൂപ വീതം. ഒ.ബി.സി/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 750 രൂപ വീതം മതി. ഐ.ഐ.എം.സിയുടെ ന്യൂഡൽഹിക്കു പുറമെ ദെൻ കനാൽ, കോട്ടയം, ഐസോൾ, അമരാവതി, ജമ്മു എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്.
കോഴ്സുകൾ: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേണലിസം (ഇംഗ്ലീഷ്)/ (ഹിന്ദി), റേഡിയോ ആൻഡ് ടി.വി ജേണലിസം, അഡ്വർടൈസിങ് ആൻഡ് പബ്ലിക് റിലേഷൻസ് (ഇംഗ്ലീഷ്/ ഹിന്ദി), ജേണലിസം- ഒഡിയ/മറാത്തി/ മലയാളം/ ഉർദു. ഐ.ഐ.എം.സി കോട്ടയം കാമ്പസിലാണ് ജേണലിസം മലയാളം കോഴ്സുള്ളത്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഒരാൾക്ക് ഒന്നിലധികം കോഴ്സുകൾക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല.
പ്രവേശനപരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ ആഗസ്റ്റ് 29ന് രാവിലെ 10 മുതൽ 12 വരെയും ഉച്ചക്കുശേഷം രണ്ടു മുതൽ നാലുവരെയുമാണ്. പ്രാദേശിക ഭാഷ വിഷയങ്ങളടങ്ങിയ പി.ജി ഡിപ്ലോമ കോഴ്സുകൾക്കാണ് ഉച്ചക്കുശേഷമുള്ള പരീക്ഷ. ചോദ്യങ്ങൾ പ്രാദേശിക ഭാഷകളിലായിരിക്കും.ഒബ്ജക്ടീവ് മൾട്ടിപ്പ്ൾ ചോയിസ് മാതൃകയിലുള്ള പ്രവേശന പരീക്ഷയിൽ പൊതുവിജ്ഞാനം, ജനറൽ ആപ്റ്റിറ്റ്യൂഡ് (മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മേഖലയിൽനിന്ന് ഉൾപ്പെടെ) പരിശോധിക്കുന്ന ചോദ്യങ്ങളുണ്ടാവും. ആകെ 100 മാർക്കിനാണ് പരീക്ഷ. താൽപര്യമുള്ളവർക്ക് രണ്ട് ടെസ്റ്റിലും ഫീസടച്ച് അപേക്ഷ നൽകി പങ്കെടുക്കാം.െകാച്ചി, കോഴിക്കോട്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പുണെ, മുംബൈ, റാഞ്ചി, ഭോപാൽ, അഹ്മദാബാദ്, ഭുവനേശ്വർ, ഡൽഹി, ഗുവാഹതി, ലക്നോ, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽവെച്ചാണ് പ്രവേശന പരീക്ഷ നടത്തുക. റാങ്ക് ജേതാക്കൾക്കാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾ https://iimc.nta.ac.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.