കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റി (ഐ.എം.യു) അതിന്റെ മുംബൈ പോർട്ട് കാമ്പസിൽ 2024 ആഗസ്റ്റിലാരംഭിക്കുന്ന ഏകവർഷ റസിഡൻഷ്യൽ പി.ജി. ഡിപ്ലോമ ഇൻ മറൈൻ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം. 1000 രൂപയാണ് അപേക്ഷഫീസ്.
യോഗ്യത: ബി.ഇ/ബി.ടെക് (മെക്കാനിക്കൽ/നേവൽ ആർക്കിടെക്ചർ/മറൈൻ എൻജിനീയറിങ്) 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പത്ത്/പന്ത്രണ്ട്/ഡിഗ്രി തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് യോഗ്യത പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവ് ലഭിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. പ്രാബല്യത്തിലുള്ള പാസ്പോർട്ട് ഉണ്ടാവണം.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.imu.edu.in, www.imumumbaiport.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റിലുണ്ട്. മറൈൻ/ഷിപ്പിങ് കമ്പനികളും മറ്റും സ്പോൺസർ ചെയ്യുന്നവരെയും പരിഗണിക്കും. പഠിച്ചിറങ്ങുന്നവർക്ക് മർച്ചന്റ് നേവിയിലും മറ്റും എൻജിനീയറാകാം.
കോഴ്സ് ഫീസ്: പ്രീ-സീ ട്രെയിനിങ് അടക്കം മൊത്തം കോഴ്സ് ഫീസ് 3,65,000 രൂപയാണ്. ആദ്യ സെമസ്റ്ററിൽ 1,62,500 രൂപ സെമസ്റ്റർ ഫീസായും 30,000 രൂപ പ്രോഗ്രാം ഫീസായും 10,000 രൂപ രജിസ്ട്രേഷൻ ഫീസായും നൽകണം. സെക്കൻഡ് സെമസ്റ്ററിൽ 1,62,500 രൂപ അടച്ചാൽ മതി. കാമ്പസിനുള്ളിലെ ഹോസ്റ്റലിൽ താമസിച്ച് പഠിക്കണം. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് +91-7021710074 എന്ന ഫോൺ നമ്പറിലും infomeri@imu.ac.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.