ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മെയിൻ കാമ്പസിലും തിരുവനന്തപുരം, പന്മന, ഏറ്റുമാനൂർ, തിരൂർ, കൊയിലാണ്ടി, പയ്യന്നൂർ മേഖല കാമ്പസുകളിലും 2024-25 വർഷം നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ഏഴുവരെ അപേക്ഷിക്കാം. ഏപ്രിൽ 15ന് നടത്തുന്ന പ്രവേശന/അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.ssus.ac.inൽ.
കോഴ്സുകൾ: എം.എ-സംസ്കൃത സാഹിത്യം/വേദാന്തം/വ്യാകരണം, സംസ്കൃതം ജനറൽ/ന്യായ, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഫിലോസഫി, മ്യൂസിക്, ഡാൻസ്-ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ, കംപാരറ്റീവ് ലിറ്ററേച്ചർ ആൻഡ് ലിംഗ്വിസ്റ്റിക്സ്, ഉറുദു, അറബിക്, സോഷ്യോളജി, മ്യൂസ്യോളജി.
എം.എസ്സി-സൈക്കോളജി, ജ്യോഗ്രഫി, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യൂ), മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ), മാസ്റ്റർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്.
മൾട്ടി ഡിസിപ്ലിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്- എം.എസ്സി-ജ്യോഗ്രഫി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്; എം.എസ്സി-സൈക്കോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്; എം.എ-സോഷ്യോളജി ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്; മാസ്റ്റേഴ്സ് ഇൻ സോഷ്യൽ വർക്ക് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്.
പി.ജി ഡിപ്ലോമ-വെൽനെസ് ആൻഡ് സ്പാ മാനേജ്മെന്റ്: ട്രാൻസ്ലേഷൻ ആൻഡ് ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും ഉൾപ്പെടെ സമഗ്രവിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. ഫീസ്-എം.എ, എം.എസ്സി 150 രൂപ (എസ്.സി/എസ്.ടി 50 രൂപ), എം.എസ്.ഡബ്ല്യൂ, എം.എഫ്.എ, എം.എ മ്യൂസ്യോളജി 300 രൂപ (എസ്.സി/എസ്.സി/എസ്.ടി 100 രൂപ), എം.പി.ഇ.എസ് -500 രൂപ (എസ്.സി/എസ്.ടി 100 രൂപ), ഡിസാസ്റ്റർ മാനേജ്മെന്റ് -500 രൂപ (എസ്.സി/എസ്.ടി -125 രൂപ). പി.ജി ഡിപ്ലോമ-ട്രാൻസ്ലേഷൻ -150 രൂപ, (എസ്.സി/എസ്.ടി 50 രൂപ). വെൽനെസ് ആൻഡ് സ്പാ മാനേജ്മെന്റ് 500 രൂപ (എസ്.സി/എസ്.ടി 200 രൂപ).
പ്രവേശന പരീക്ഷാഫലം/റാങ്ക് ലിസ്റ്റ് ഏപ്രിൽ 30ന് പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.