തിരുവനന്തപുരം: 2021^22 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ/െഡൻറൽ കോഴ്സുകളിലെ പ്രവേശന നടപടികൾ ഒക്ടോബർ ആദ്യവാരം ആരംഭിക്കും.
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി വിഭാഗക്കാർ മാത്രം), കേരള സർക്കാർ പഠനാവശ്യങ്ങൾക്കായി നൽകുന്ന നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി/ഒ.ഇ.സി/ മിശ്ര വിവാഹിതരുടെ മക്കൾ), നിശ്ചിത മാതൃകയിലുള്ള വരുമാന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർ ഒഴികെ ജനറൽ കാറ്റഗറി ഉൾപ്പെടെയുള്ള മറ്റ് വിഭാഗക്കാർക്ക് ഫീസാനുകൂല്യങ്ങൾക്കായി), നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റ്/ ജനന സർട്ടിഫിക്കറ്റിൽ ജനന സ്ഥലം രേഖപ്പെടുത്താത്തവർക്ക് മാത്രം), ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര വിഭാഗക്കാർക്ക്), മൈനോറിറ്റി േക്വാട്ട സീറ്റിലേക്ക് വില്ലേജ് ഓഫിസർ നൽകുന്ന കമ്യൂണിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങിെവച്ച് നിർദേശിക്കുന്ന സമയത്ത് ഓൺലൈൻ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.