ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ) ഭോപാൽ 2023-24 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നാച്വറൽ സയൻസസ് സ്ട്രീമിൽ ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും എൻജിനീയറിങ് സയൻസസ് സ്ട്രീമിൽ കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ് ആൻഡ് എൻജിനീയറിങ് മേഖലകളിലും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്ട്രീമിൽ ഇക്കണോമിക് സയൻസസ്, ഫിലോസഫി മുതലായ ഹ്യുമാനിറ്റീസ് വിഷയങ്ങളിലുമാണ് ഗവേഷണ പഠനാവസരം.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.iiserb.ac.in/doaa/admissionൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16. പിഎച്ച്.ഡി പ്രോഗ്രാം 2024 ജനുവരിയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.