ഐസർ ഭോപാലിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ) ഭോപാൽ 2023-24 വർഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
നാച്വറൽ സയൻസസ് സ്ട്രീമിൽ ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലും എൻജിനീയറിങ് സയൻസസ് സ്ട്രീമിൽ കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ് ആൻഡ് എൻജിനീയറിങ് മേഖലകളിലും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്ട്രീമിൽ ഇക്കണോമിക് സയൻസസ്, ഫിലോസഫി മുതലായ ഹ്യുമാനിറ്റീസ് വിഷയങ്ങളിലുമാണ് ഗവേഷണ പഠനാവസരം.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.iiserb.ac.in/doaa/admissionൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16. പിഎച്ച്.ഡി പ്രോഗ്രാം 2024 ജനുവരിയിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.