തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ 2022-23 വർഷത്തേക്കുള്ള എ.ഐ.സി.ടി.ഇ ഡോക്ടറൽ ഫെലോഷിപ് സ്കീമിൽ മുഴുവൻ സമയ പിഎച്ച്.ഡിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 26 വരെ നീട്ടി.
www.app.ktu.edu.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത് അപേക്ഷ സമർപ്പിക്കണം. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ ഗവ. എൻജിനീയറിങ് കോളജ്, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ ഗവേഷണപഠനം നടത്താം.
എ.ഐ.സി.ടി.ഇയുടെ വിശദമായ അറിയിപ്പും മാർഗനിർദേശങ്ങളും സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് phdadf@ktu.edu.in എന്ന ഇ-മെയിലിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.