സമർഥരും ഗവേഷണ തൽപരരുമായ വിദ്യാർഥികൾക്ക് രാജ്യത്തെ രണ്ട് പ്രമുഖ സ്ഥാപനങ്ങളിൽ ആസ്ട്രോണമി, ആസ്േട്രാ ഫിസിക്സ്, ഫിസിക്സ് മേഖലകളിൽ സ്കോളർഷിപ്പോടെ പിഎച്ച്.ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിന് അവസരം.
യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷനു കീഴിലെ സ്വയംഭരണ സ്ഥാപനമായ പുണെയിലെ ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സും (IUCAA), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച്ചിെൻറ പുണെയിലെ നാഷനൽ സെൻറർ ഫോർ റേഡിയോ ആസ്ട്രോ ഫിസിക്സുമാണ് (NCRA -TIFR) സ്കോളർഷിപ്പോടെ പിഎച്ച്.ഡി പഠനാവസരം നൽകുന്നത്. INAT 2017ഒാടെയാണ് സെലക്ഷൻ.
അപേക്ഷകർ ഫിസിക്സ്, ഇലക്ട്രോണിക്സ്, ആസ്ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബി.എസ്സി/ എം.എസ്സി/ ഇൻറഗ്രേറ്റഡ് എം.എസ്സി ബിരുദം 55 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം. ഏതെങ്കിലും ബ്രാഞ്ചിൽ 2018 ജൂലൈ മാസത്തോടെ ബി.ഇ/ ബി.ടെക്/ എം.ഇ/ എം.ടെക് 55 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. INAT 2017ൽ പെങ്കടുക്കുന്നതിന് http://inat.ncra.tifr.res.in/inat എന്ന വെബ്സൈറ്റിൽ അപേക്ഷ ഒാൺലൈനായി സമർപ്പിക്കാം.
അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഒാൺലൈൻ അപേക്ഷ 2017 സെപ്റ്റംബർ 15 വരെ സ്വീകരിക്കും. അസസ്മെൻറ് ഫോറം ഒാൺലൈനായി പൂരിപ്പിച്ച് സെപ്റ്റംബർ 20നു മുമ്പ് സമർപ്പിക്കണം.
IUCAA-NCRA അഡ്മിഷൻ ടെസ്റ്റ് (INAT -2017) ഡിസംബർ ഏഴിന് നടത്തും. ഇൻറർവ്യൂ ഡിസംബർ 7, 8 തീയതികളിൽ നടക്കും. NCRA -TIFR പുണെയിലാണ് ടെസ്റ്റും ഇൻറർവ്യൂവും നടത്തുക. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ടെസ്റ്റിൽ A, B എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ടാവും. പാർട്ട് Aയിൽ ബേസിക് മാത്തമാറ്റിക്സ്, ഫിസിക്സ്, ഇലക്ട്രോണിക്സ് വിഷയങ്ങളിലും പാർട്ട് Bയിൽ അഡ്വാൻസ്ഡ് ഫിസിക്സ്, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്/ എൻജിനീയറിങ് വിഷയങ്ങളിലും 20 ഒബ്ജക്ടിവ് ടൈപ് ചോദ്യങ്ങൾ വീതമുണ്ടാകും. തന്നിട്ടുള്ളതിൽനിന്ന് ശരിയുത്തരം കണ്ടെത്തണം. ഒാരോ ശരിയുത്തരത്തിനും മൂന്നു മാർക്ക് വീതം ലഭിക്കും. ഉത്തരം തെറ്റിയാൽ ഒാേരാ മാർക്ക് വീതം കുറക്കും. ടെസ്റ്റിൽ തിളങ്ങുന്നവരെയാണ് ഇൻറർവ്യൂവിൽ പെങ്കടുപ്പിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്നവർ 2018 ആഗസ്റ്റോടെ ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശിക്കേണ്ടതായി വരും.
കൂടുതൽ വിവരങ്ങൾക്ക് http://inat.ncra.tifr.res.in/inat എന്ന വെബ്സൈറ്റിലും ഇനി പറയുന്ന വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
Inter-University Centre for Astronomy and Astro Physics (IUCAA), Post Bag-4, Ganeshkhind, S.P, Pune University Campus, Pune-411007. Phone: +91 2025604100. website: www.iucaa.in
National Centre for Radio Astro Physics (NCRA), Tata Insititute of Fundamental Research (TIFR), Post Bag 3, Ganeshkhind, S.P, Pune University Campus, Pune-411007. Phone: +91 2025719000. website: www.ncra.tifr.res.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.