കാസർകോട് സെൻട്രൽ യൂനിവേഴ്സിറ്റി ഒാഫ് കേരള 2017-18 വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവേഷണ പഠനാവസരമുള്ള വകുപ്പുകളും ലഭ്യമായ ഒഴിവുകളും ചുവടെ:
ഇക്കണോമിക്സ്-7, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ-2, ഹിന്ദി-18, ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ്-17, മലയാളം-7, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്-17, സോഷ്യൽ വർക് -8, എജുക്കേഷൻ-7, ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി-12, കമ്പ്യൂട്ടർ സയൻസ്-3, എൻവയൺമെൻറൽ സയൻസ്-16, ജനോമിക് സയൻസ്-3, ജിയോളജി-11, മാത്തമാറ്റിക്സ്-19, പ്ലാൻറ് സയൻസ്-5, ലോ-7, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-6, ഫിസിക്സ്-6, അനിമൽ സയൻസ്-5, കെമിസ്ട്രി-5, ലിംഗ്വിസ്റ്റിക്സ് -2.
യോഗ്യത: ബന്ധപ്പെട്ട/അനുബന്ധ വിഷയത്തിൽ 55 ശതമാനം മാർക്കിൽ/6.0 സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും െജ.ആർ.എഫ്/െക.എസ്.സി.എസ്.ടി.ഇ/സമാന െഫലോഷിപ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. കുസെറ്റ്-2017ൽ സയൻസിന് 35 ശതമാനത്തിൽ കുറയാതെയും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിൽ 30 ശതമാനത്തിൽ കുറയാതെയും മാർക്ക് നേടിയ പട്ടികജാതി/വർഗ വിദ്യാർഥികെളയും പരിഗണിക്കും.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിക്ക് 50 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ മതി. അപേക്ഷഫോറം
www.cukerala.ac.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 500 രൂപ മതി. കുസെറ്റ് 2017ൽ യോഗ്യത നേടിയ പട്ടികജാതി/വർഗക്കാരെ അപേക്ഷഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൂരിപ്പിച്ച പൂർണമായ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം വാഴ്സിറ്റിയുമായി ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് 2017 ഡിസംബർ 31നകം സമർപ്പിക്കേണ്ടതാണ്. വിജ്ഞാപനം
www.cukerala.ac.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.