ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് (IISc) 2018 ജനുവരിയിൽ ആരംഭിക്കുന്ന പിഎച്ച്.ഡി േപ്രാഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.iisc.ac.in/ admissions എന്ന വെബ്സൈറ്റിൽ ‘New user Registration/Login’ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിദേശാനുസരണമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2017 ഒക്ടോബർ 31 വരെ ഒാൺലൈൻ അപേക്ഷ സ്വീകരിക്കും.
ഗവേഷണ പഠനാവസരമൊരുക്കുന്ന ഡിപ്പാർട്മെൻറുകൾ ഇവയാണ് -എയ്റോ സ്പേസ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഒാേട്ടാമേഷൻ, ഇക്കോളജിക്കൽ സയൻസസ്, ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക് സിസ്റ്റംസ് എൻജിനീയറിങ്, ഹൈ എനർജി ഫിസിക്സ്, ഇൻസ്ട്രുമെേൻറഷൻ ആൻഡ് അൈപ്ലഡ് ഫിസിക്സ്, ഇൻ ഒാർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി, മെറ്റീരിയൽസ് റിസർച്, മെറ്റീരിയൽസ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, നാനോ സയൻസ് ആൻഡ് എൻജിനീയറിങ്, ഫിസിക്സ്, സോളിഡ് സ്റ്റേറ്റ് ആൻഡ് സ്ട്രക്ചറൽ കെമിസ്ട്രി. ബയോ സിസ്റ്റംസ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഇൻറർ ഡിസിപ്ലിനറി പ്രോഗ്രാമിലും പഠനാവസരമുണ്ട്.
അക്കാദമിക് മികവോടെ (സെക്കൻഡ് ക്ലാസിൽ കുറയരുത്) ഇനി പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
1. എൻജിനീയറിങ്, ടെക്നോളജി ബാച്ലേഴ്സ് ഡിഗ്രി അല്ലെങ്കിൽ നാലു വർഷത്തെ ബാച്ലർ ഒാഫ് സയൻസ് ബിരുദം. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ, നെറ്റ്- ജെ.ആർ.എഫ് യോഗ്യത നിർബന്ധമാണ്.
മാസ്റ്റേഴ്സ് ഡിഗ്രി -സയൻസ്, ഇക്കണോമിക്സ്, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, സൈക്കോളജി, മാനേജ്മെൻറ്, കോമേഴ്സ്, ഒാപറേഷൻ റിസർച്, കമ്പ്യൂട്ടർ സയൻസ്, ആപ്ലിക്കേഷൻ. പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ, നെറ്റ്-ജെ.ആർ.എഫ് നിർബന്ധമായും വേണം.
2. മാസ്റ്റേഴ്സ് ഡിഗ്രി-എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, അഗ്രികൾചർ, ഫാർമസി, വെറ്ററിനറി സയൻസസ്, ഗേറ്റ് സ്കോർ, നെറ്റ്-ജെ.ആർ.എഫ് അഭിലഷണീയം.
3. MS/MBA (പോസ്റ്റ് BE/B.Tech). ഗേറ്റ് സ്കോർ/ നെറ്റ്- ജെ.ആർ.എഫ് അഭികാമ്യം.
ബി.ഇ/ ബി.ടെക് ബിരുദം CGPA. 8.5ൽ കുറയാതെ വിജയിച്ചിരിക്കണം. ഗേറ്റ് സ്കോർ, പ്രാബല്യത്തിലുള്ള നെറ്റ് -ജെ.ആർ.ഫ് സ്കോർ അഭിലഷണീയം.
4. MBBS/MD. ഗേറ്റ് സ്കോർ, നെറ്റ് -ജെ.ആർ.എഫ് യോഗ്യത കൂടി വേണം.
മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകരുടെ ഷോർട്ട് ലിസ്റ്റ് തയാറാക്കി ഇൻറർവ്യൂ നടത്തിയാണ് സെലക്ഷൻ. 2017 നവംബർ 20, 21 തീയതികളിലാണ് ഇൻറർവ്യൂ നടത്തുക.
അപേക്ഷഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 800 രൂപയും പട്ടികജാതി, വർഗം, ഭിന്നശേഷിക്കാർക്ക് 400 രൂപയുമാണ്.
ഇൻറർനെറ്റ് ബാങ്കിങ്ങിലൂടെ െഡബിറ്റ്, വിസ, മാസ്റ്റർ െക്രഡിറ്റ് കാർഡ് മുഖാന്തരം അപേക്ഷഫീസ് അടക്കാം.
ഇൗ മിഡ്-ഇയർ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://www.iisc.ac.in
http://www.iisc.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.