ഗവേഷണ പഠനത്തിലൂടെ ഡോക്ടറൽ ബിരുദമെടുക്കാൻ അവസരമൊരുക്കി നിരവധി പ്രമുഖ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ രംഗത്ത്. പിഎച്ച്.ഡി, ഇൻറഗ്രേറ്റഡ് എസ്സി -പി.ച്ച്.ഡി മുതലായ പ്രോഗ്രാമുകളിലേക്കുള്ള പല സ്ഥാപനങ്ങളുടെയും പ്രവേശന വിജ്ഞാപനം വന്നുകഴിഞ്ഞു.
ശാസ്ത്ര-സാേങ്കതിക വിഷയങ്ങളിലും ഹ്യുമാനിറ്റീസ് വിഷയങ്ങളിലും അക്കാദമിക് മികവുള്ള മാസ്റ്റേഴ്സ് ഡിഗ്രിക്കാർക്കും ഗവേഷണാഭിരുചിയും നൈപുണ്യവുമുള്ള ഫസ്റ്റ് ക്ലാസ് ശാസ്ത്ര/സാേങ്കതിക ബിരുദക്കാർക്കുമൊക്കെ ‘പിഎച്ച്.ഡി’ കരസ്ഥമാക്കുന്നതിനുള്ള അനേകം ഗവേഷണ പഠനാവസരങ്ങളുടെ കാലമാണ് ഡിസംബർ/ജനുവരി മാസങ്ങളിൽ വരാനിരിക്കുന്നത്. ഇൻറഗ്രേറ്റഡ് പിഎച്ച്.ഡിയാണ് സമർഥരും ഗവേഷണകുതുകികളുമായ ബിരുദക്കാരുടെ തട്ടകം. ശാസ്ത്രജ്ഞരാകാനും ഫാക്വൽറ്റികൾ ഉൾപ്പടെ അക്കാദമിക് മേഖലയിൽ ഉന്നതപദവികളിൽ എത്തിച്ചേരാനുമൊക്കെ ഡോക്ടറൽ/പിഎച്ച്.ഡി ബിരുദം നിർണായകമാകാറുണ്ട്.
ഗവേഷണ പഠനാവസരമൊരുക്കി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ള ചില യൂനിവേഴ്സിറ്റി/സ്ഥാപനങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ: യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സെലക്ഷൻ ഉൾപ്പടെ വിശദവിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിൽനിന്ന് ലഭ്യമാകും. അപേക്ഷ ഇപ്പോൾ ഒാൺലൈനായി നിർദേശാനുസരണം സമർപ്പിക്കാം.
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (െഎസർ) ഭോപാൽ (www.iiserb.ac.in/phdadmission): പിഎച്ച്.ഡി- ബയോളജിക്കൽ സയൻസസ്, കെമിക്കൽ എഞ്ചിനീയറിങ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസസ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് (ഇക്കണോമിക്സ് & ഇംഗ്ലീഷ്), ഫിസിക്സ്.
- െഎസർ ബെർഹാംപൂർ (www.iiserbpr.ac.in/phd.php): പിഎച്ച്.ഡി- ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2017 ഒക്ടോബർ 31.
- െഎസർ, മൊഹാലി (www.iisermohali.ac.in) പിഎച്ച്.ഡി -ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ, എർത്ത് ആൻഡ് എൻവയൺമെൻറൽ സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 20വരെ.
- െഎസർ കൊൽക്കത്ത (http://apply.iiserkol.ac.in): പിഎച്ച്.ഡി-ബയോളജിക്കൽ, കെമിക്കൽ, എർത്ത് സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്കൽ സയൻസസ്. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 22വരെ.
- െഎ.െഎ.ടി പാലക്കാട് (www.iitpkd.ac.in): പിഎച്ച്.ഡി -സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, കെമിസ്ട്രി, ഫിസിക്സ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്; എം.എസ് റിസർച്ച് സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 27വരെ.
- െഎ.െഎ.ടി തിരുപ്പതി (http://msphdadmissions.iittp.ac.in): പിഎച്ച്.ഡി-ഹ്യുമാനിറ്റീസ് & സോഷ്യൽ സയൻസസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്; പിഎച്ച്.ഡി/എം.എസ് റിസർച്ച് -സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ്. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 22 വരെ.
- െഎ.െഎ.ടി ഗുവാഹത്തി (http://www.iitg.ernet.in/acad/): പിഎച്ച്.ഡി- ഒാൺലൈൻ അപേക്ഷ ഒക്ടോബർ 27 വരെ.
- െഎ.െഎ.ടി റോപാർ (പഞ്ചാബ്) (www.iitrpr.ac.in/admissions): പിഎച്ച്.ഡി/എം.എസ് റിസർച്ച്: ബയോമെഡിക്കൽ, കെമിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റീരിയൽസ് & എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്. ഒാൺലൈൻ അപേക്ഷ ഒക്ടോബർ 16 വരെ.
- നാഷനൽ ബ്രെയിൻ റിസർച്ച്, സെൻറർ, മനേശ്വർ (ഹരിയാന) (http://www.nbrc.ac.in): പിഎച്ച്.ഡി -ഒക്ടോബർ അവസാന വാരത്തിൽ ഒാൺലൈൻ അപേക്ഷ സ്വീകരിച്ചു തുടങ്ങും. JGEEBILS യോഗ്യത നേടുന്നവർക്കാണ് പ്രവേശനം.
- രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് യൂത്ത് െഡവലപ്മെൻറ് (കേന്ദ്രസർക്കാർ) ശ്രീപെരുമ്പത്തൂർ, തമിഴ്നാട് (www.rgniyd.gov.in): പിഎച്ച്.ഡി- അപ്ലൈഡ് സൈക്കോളജി, ജൻഡർ സ്റ്റഡീസ്, െഡവലപ്മെൻറ് സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യൽ എഞ്ചിനീയറിങ് ആൻഡ് ലോക്കൽ ഗവേർണൻസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.