കൽപിത സർവകലാശാലയായ നാഷനൽ ബ്രെയിൻ റിസർച് സെൻറർ (ഹരിയാന) പിഎച്ച്.ഡി, എം.എസ് സി (ന്യൂറോസയൻസ്) പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലൈഫ് സയൻസ്, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, സ്റ്റാറ്റിസ്റ്റിക്സ്, മെഡിസിൻ, ഫാർമസി, വെറ്ററിനറി സയൻസ്, സൈക്കോളജി, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി വിഷയത്തിൽ അക്കാദമിക് മികവോടെ ബിരുദമെടുത്തവർക്ക് എം.എസ് സി പ്രോഗ്രാമിലും ബിരുദാനന്തര ബിരുദമെടുത്തവർക്ക് പിഎച്ച്.ഡി പ്രോഗ്രാമിലും പ്രവേശിക്കാം.
പ്രവേശന നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളുമടങ്ങിയ വിജ്ഞാപനം www.nbrc.ac.in ൽ ഓൺലൈനായി എം.എസ് സി പ്രോഗ്രാമിന് മാർച്ച് 31 വരെയും പിഎച്ച്.ഡി പ്രോഗ്രാമിന് മേയ് 16 വരെയും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.