തിരുച്ചിറപ്പള്ളി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടി) 2018 ജനുവരി സെഷനിലാരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് ഒക്ടോബർ 31 വരെ www.nitt.edu എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷ സ്വീകരിക്കും. അപേക്ഷഫീസ് 500 രൂപ. പട്ടികജാതി-വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽെപടുന്നവർക്ക് 200 രൂപ മതി. www.online.sbi.com എന്ന വെബ്സൈറ്റിലൂടെ സ്റ്റേറ്റ് ബാങ്ക് കളക്ട് മോഡിൽ അപേക്ഷഫീസ് അടക്കാം.
സിവിൽ എൻജിനീയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, ആർക്കിടെക്ചർ, മാനേജ്മെൻറ് സ്റ്റഡീസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, ഫിസിക്സ്, കെമിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കെമിക്കൽ, കെമിസ്ട്രി ഡിപ്പാർട്മെൻറ്/ ഫാക്കൽറ്റികളിലാണ് പിഎച്ച്.ഡി പ്രവേശനം. ഫുൾടൈം ഗവേഷണപഠനത്തിന് െഫലോഷിപ് ലഭ്യമാകും.
പ്രവേശനയോഗ്യത: എൻജിനീയറിങ് ഫാക്കൽറ്റിയിൽ പിഎച്ച്.ഡി പ്രവേശനത്തിന് എൻജിനീയറിങ്/ ടെക്നോളജിയിൽ 60 ശതമാനം മാർക്കിൽ/ 6.5/10 സി.ജി.പി.എയിൽ കുറയാതെ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തിരിക്കണം.
മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് ഡിപ്പാർട്മെൻറിൽ ഗവേഷണപഠനത്തിന് ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, അൈപ്ലഡ് സയൻസ്, അൈപ്ലഡ് ഫിസിക്സ്, അൈപ്ലഡ് കെമിസ്ട്രി വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ/ 6.5/10 സി.ജി.പി.എയിൽ കുറയാതെ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കിൽ മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്, അനുബന്ധ വിഷയങ്ങളിൽ ഇതേമാർക്ക്, ഗ്രേഡിൽ കുറയാതെ എം.ടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
സിവിൽ എൻജിനീയറിങ് ഡിപ്പാർട്മെൻറിൽ പിഎച്ച്.ഡി പ്രവേശനത്തിന് സിവിൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കിൽ/ 6.5/10 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക്, എം.ഇ/എം.ടെക് യോഗ്യത നേടിയിരിക്കണം.
ആർക്കിടെക്ചർ ഫാക്കൽറ്റിയിൽ പിഎച്ച്.ഡി പ്രവേശനത്തിന് ആർക്കിടെക്ചർ ഡിസൈൻ, പ്ലാനിങ്, ബിൽഡിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ്, ബിൽഡിങ് ടെക്നോളജി എന്നിവയിൽ 60 ശതമാനം മാർക്കിൽ / 6.5/10 സി.ജി.പി.എയിൽ കുറയാതെ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തിരിക്കണം.
മാനേജ്മെൻറ് സ്റ്റഡീസിൽ പിഎച്ച്.ഡി പ്രവേശനത്തിന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രി (MBA) യും പ്രാബല്യത്തിലുള്ള NET/UGC/CAT/ATMA/XAT/MAT സ്േകാറും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ/ ഇൻഡസ്ട്രിയൽ മാനേജ്മെൻറിൽ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവരാകണം. യോഗ്യതപരീക്ഷക്ക് 60 ശതമാനം മാർക്ക് /6.5/10 സി.ജി.പി.എ ഉള്ളവരെയാണ് പരിഗണിക്കുക.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിഎച്ച്.ഡി പ്രവേശനത്തിന് MCA/MSC കമ്പ്യൂട്ടർ സയൻസ് 60 ശതമാനം മാർക്കിൽ / 6.5/10 സി.ജി.പി.എയിൽ കുറയാതെ നേടി പ്രാബല്യത്തിലുള്ള GATE/NET/UGC/CSIR/NBHM സ്കോറും കരസ്ഥമാക്കിയിരിക്കണം. ഇതേമാർക്ക്, ഗ്രേഡിൽ കുറയാതെ ME/M.Tech കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
ഫാക്കൽറ്റി ഒാഫ് സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് വിഭാഗങ്ങളിൽ പിഎച്ച്.ഡി പ്രവേശനത്തിന് ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ / 6.5/10 സി.ജി.പി.എയിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രിയും GATE/UGC/CSIR/NBHM/NET സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം. ഫിസിക്സ് ഡിപ്പാർട്മെൻറിൽ പിഎച്ച്.ഡി പ്രവേശനത്തിന് ഫിസിക്സ്, അൈപ്ലഡ് ഫിസിക്സ്, മെറ്റീരിയൽസ് സയൻസ്, അൈപ്ലഡ് ഇലക്ട്രോണിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ / 6.5/Co സി.ജി.പി.എയിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയും പ്രാബല്യത്തിലുള്ള GATE/UGC/CSIR/NET സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.
SC/ST പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് യോഗ്യതപരീക്ഷക്ക് 55 ശതമാനം മാർക്ക് /6.0/10 സി.ജി.പി.എ മതിയാകും. ഫുൾടൈം പിഎച്ച്.ഡിക്ക് ഹാഫ് ടൈം റിസർച് അസിസ്റ്റൻറ്ഷിപ്പും ലഭ്യമാണ്. ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും
www.nitt.edu എന്ന വെബ്സൈറ്റിൽ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.