തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷസമർപ്പണം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം 4,74,926 ഒാൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. 4,73,272 അപേക്ഷകൾ മുഴുവൻഘട്ടങ്ങളും പൂർത്തിയാക്കി. അപേക്ഷകരിൽ 4,19,752 പേർ എസ്.എസ്.എൽ.സി വിജയിച്ചവരാണ്. 38,909 പേർ സി.ബി.എസ്.ഇ പത്താംതരവും 3847 പേർ െഎ.സി.എസ്.ഇ പരീക്ഷയും വിജയിച്ചവരാണ്.
10,764 പേർ മറ്റ് തത്തുല്യ പരീക്ഷകൾ വിജയിച്ചവരുമാണ്. 3,42,966 പേർ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചിട്ടുണ്ട്. അപേക്ഷസമർപ്പണം പൂർത്തീകരിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകളോ ഉൾപ്പെടുത്തലുകളോ ആവശ്യമെങ്കിൽ വ്യാഴാഴ്ചക്കകം കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ രേഖപ്പെടുത്തി അന്തിമ കൺഫർമേഷൻ ഉറപ്പാക്കണം. മറ്റുള്ള എല്ലാ അപേക്ഷകരും ട്രയൽ അലോട്ട്മെൻറ് നടക്കുന്ന ആഗസ്റ്റ് 24ന് മുമ്പ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം.
ആഗസ്റ്റ് 24ന് ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം വിദ്യാർഥികൾക്ക് ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്റ്റംബർ ഏഴിനാണ് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. സെപ്റ്റംബർ 29ന് രണ്ട് അലോട്ട്മെൻറ് അടങ്ങിയ മുഖ്യഘട്ടം അവസാനിക്കും. ഒക്ടോബർ മൂന്ന് മുതൽ 23 വരെയായിരിക്കും സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടം. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.