Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ: 4.74 ലക്ഷം...

പ്ലസ്​ വൺ: 4.74 ലക്ഷം അപേക്ഷകർ, തിരുത്തലുകൾ വേണ്ടവർ ഇന്ന്​ കാൻഡിഡേറ്റ്​ ലോഗിൻ പൂർത്തിയാക്കണം

text_fields
bookmark_border
പ്ലസ്​ വൺ: 4.74 ലക്ഷം അപേക്ഷകർ, തിരുത്തലുകൾ വേണ്ടവർ ഇന്ന്​ കാൻഡിഡേറ്റ്​ ലോഗിൻ പൂർത്തിയാക്കണം
cancel

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷസമർപ്പണം വ്യാഴാഴ്​ച വൈകീട്ട്​ അഞ്ചിന്​ അവസാനിക്കും. ബുധനാഴ്​ച വൈകീട്ട്​ അഞ്ച്​ വരെയുള്ള കണക്കുകൾ പ്രകാരം 4,74,926 ഒാൺലൈൻ അപേക്ഷകളാണ്​ ലഭിച്ചത്​. 4,73,272 അപേക്ഷകൾ മുഴുവൻഘട്ടങ്ങളും പൂർത്തിയാക്കി. അപേക്ഷകരിൽ 4,19,752 പേർ എസ്​.എസ്​.എൽ.സി വിജയിച്ചവരാണ്​. 38,909 പേർ സി.ബി.എസ്​.ഇ പത്താംതരവും 3847 പേർ ​െഎ.സി.എസ്​.ഇ പരീക്ഷയും വിജയിച്ചവരാണ്​.

10,764 പേർ മറ്റ്​ തത്ത​ുല്യ പരീക്ഷകൾ വിജയിച്ചവരുമാണ്​. 3,42,966 പേർ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിച്ചിട്ടുണ്ട്​. അപേക്ഷസമർപ്പണം പൂർത്തീകരിച്ചവർക്ക്​ അപേക്ഷയിൽ തിരുത്തലു​കളോ ഉൾപ്പെടുത്തലുകളോ ആവശ്യമെങ്കിൽ വ്യാഴാഴ്​ച​ക്കകം കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിച്ച് തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ രേഖപ്പെടുത്തി അന്തിമ കൺഫർമേഷൻ ഉറപ്പാക്കണം. മറ്റുള്ള എല്ലാ അപേക്ഷകരും ട്രയൽ അലോട്ട്​മെൻറ്​ നടക്കുന്ന ആഗസ്​റ്റ്​ 24ന്​ മുമ്പ്​ കാൻഡിഡേറ്റ്​ ലോഗിൻ സൃഷ്​ടിക്കണം.

ആഗസ്​റ്റ്​ 24ന്​ ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ച ശേഷം വിദ്യാർഥികൾക്ക്​ ഒാപ്​ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ ഒഴിവാക്കാനും അവസരമുണ്ടാകും. സെപ്​റ്റംബർ ഏഴിനാണ്​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കുക. സെപ്​റ്റംബർ 29ന്​ രണ്ട്​ അലോട്ട്​മെൻറ്​ അടങ്ങിയ മുഖ്യഘട്ടം അവസാനിക്കും. ഒക്​ടോബർ മൂന്ന്​ മുതൽ 23 വരെയായിരിക്കും സപ്ലിമെൻററി അലോട്ട്​മെൻറ്​ ഘട്ടം. പ്ലസ്​ വൺ ക്ലാസുകൾ ആരംഭിക്കുന്നത്​ സംബന്ധിച്ച്​ സർക്കാർ തീരുമാനമെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionPLus One 2020
Next Story