പ്ലസ് വൺ: പുതിയ ബാച്ചില്ലെന്ന ഉത്തരവ് 'തിരുത്തി' സീറ്റ് ക്ഷാമം കണക്കുകൾ പുറത്തുവിട്ടത് 'മാധ്യമം', സീറ്റില്ലാത്തവർ 1.15 ലക്ഷം

തിരുവനന്തപുരം: മലബാറിലെ സീറ്റ് ക്ഷാമം മറച്ചുവെച്ച് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കാനുള്ള നീക്കത്തിൽ സർക്കാറിന് തിരിച്ചടി. ആവശ്യമായ സീറ്റുണ്ടെന്നും പുതിയ ബാച്ചുകളോ സ്കൂളുകളോ അനുവദിക്കില്ലെന്നും ഉത്തരവിറക്കിയ സർക്കാറാണ് ഒടുവിൽ നിലപാട് തിരുത്തിയത്. സീറ്റ് ക്ഷാമം ഉയർത്തി 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്തകളാണ് വിഷയം പ്രതിപക്ഷം ഏറ്റെടുക്കാൻ വഴിവെച്ചതും സർക്കാറിനെ തിരുത്തിച്ചതും. സർക്കാർ കണക്കുകൾ വിശ്വസിച്ച് മലബാറിലെ സീറ്റ് ക്ഷാമത്തിന് നേരെ കണ്ണടക്കുകയായിരുന്നു മറ്റ് മാധ്യമങ്ങൾ. മുൻ വർഷങ്ങളിലെ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നിലപാടെടുത്തത്.

എന്നാൽ സീറ്റ് ലഭിക്കാതെ സംസ്ഥാന ഒാപൺ സ്കൂളിൽ (സ്കോൾ കേരള) എട്ടുവർഷത്തിനിടെ പ്രവേശനം നേടേണ്ടി വന്ന 3.44 ലക്ഷം കുട്ടികളുടെ കണക്ക് 'മാധ്യമം' പുറത്തുവിട്ടു. ഇതിൽ 68.6 ശതമാനം മലബാറിലായിരുന്നു. 30.8 ശതമാനം മലപ്പുറത്തുനിന്ന് മാത്രവും. ഇൗ കണക്ക് പുറത്തുപറയാതെയായിരുന്നു സീറ്റ് ക്ഷാമത്തിൽ സർക്കാർ പ്രതിരോധം തീർത്തത്.

ഇൗ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം മൂന്നിരട്ടി വർധിച്ചതും പ്ലസ് വൺ പ്രവേശനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് 'മാധ്യമം' വാർത്തയാക്കിരുന്നു. പ്രവേശനത്തിെൻറ മുഖ്യ അലോട്ട്മെൻറ് ഘട്ടം കഴിഞ്ഞ ശേഷം സർക്കാർ നടത്തിയ പരിശോധനയിൽ സീറ്റ് ക്ഷാമം സംബന്ധിച്ച് മാധ്യമം ഉയർത്തിയ മുഴുവൻ കണക്കുകളും ശരിയാണെന്ന് വ്യക്തമായി. സീറ്റ് വർധനക്കുള്ള തീരുമാനം നിയമസഭയിൽ മന്ത്രി പ്രഖ്യാപിച്ചതോടെ ഇതുസംബന്ധിച്ച കുറിപ്പ് മന്ത്രിസഭയുടെ പരിഗണനക്ക് വെക്കും. മന്ത്രിസഭ തീരുമാനപ്രകാരമാകും ഉത്തരവിറക്കുക.

ഏഴ് ജില്ലകളിൽ സീറ്റ് വർധന പരിഗണനയിൽ •നാല് ജില്ലകളിൽ താൽക്കാലിക ബാച്ച്

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശന നടപടി പൂർത്തിയായപ്പോൾ അപേക്ഷിച്ചവരിൽ 1,15,734 പേർ ഇപ്പോഴും പുറത്തെന്ന് വിദ്യാഭ്യാസ വകുപ്പിെൻറ കണക്ക്. ഇതിൽ 27,121 പേർ മലപ്പുറം ജില്ലയിലാണ്. എല്ലാവർക്കും സീറ്റുണ്ടെന്ന് പ്രവേശനത്തിെൻറ തുടക്കം മുതൽ വാദിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും ഒടുവിൽ സീറ്റ് കുറവുണ്ടെന്ന് നിയമസഭയിൽ സമ്മതിക്കേണ്ടി വന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ഉള്ള 5,812 പേർ ഇപ്പോഴും സീറ്റ് കിട്ടാതെ പുറത്താണ്. ഇതിൽ 1,089 പേർ എറണാകുളം ജില്ലയിലാണ്. കൊല്ലം 915, തൃശൂർ 793, മലപ്പുറം 604 എന്നിങ്ങനെയാണ് കൂടുതൽ എ പ്ലസുകാർ സീറ്റ് കിട്ടാത്ത ജില്ലകൾ.

രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായപ്പോൾ ബാക്കിയുള്ളത് 37,545 സീറ്റാണ്. ഇതിന് പുറമെ കമ്യൂണിറ്റി േക്വാട്ടയിൽ ശേഷിക്കുന്ന 2500 ഓളം സീറ്റുകളും മെറിറ്റിലേക്ക് ചേർക്കും. അപേക്ഷകരായി പുറത്തുനിൽക്കുന്ന 1.15 ലക്ഷം വിദ്യാർഥികൾക്ക് സർക്കാർ പ്രസിദ്ധീകരിച്ച ഈ കണക്കുകൾ പരിഗണിച്ചാൽ പോലും അവശേഷിക്കുന്ന 40,000 സീറ്റുകൾ കഴിഞ്ഞാൽ 75,000 ത്തോളം സീറ്റാണ് സർക്കാർ വർധിപ്പിച്ചുനൽകേണ്ടി വരുക. മറ്റ് കോഴ്സുകൾ തേടിപ്പോയ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ എണ്ണം കുറയും. സപ്ലിമെൻററി അലോട്ട്മെൻറിനുള്ള വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. 28ന് സീറ്റില്ലാത്തവരുടെ വ്യക്തമായ എണ്ണം പുറത്തുവരുമെന്നാണ് പ്രതീക്ഷ.

സീറ്റ് വർധനക്കായി സർക്കാർ ആദ്യം പരിഗണിക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്‌, വയനാട്, തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളെയാണ്. നേരേത്ത പാലക്കാട്‌ മുതൽ കാസർകോട് വരെയും തിരുവനന്തപുരത്തും 20 ശതമാനം സീറ്റ് വർധിപ്പിച്ചിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശിപാർശയിൽ സീറ്റ് വർധിപ്പിച്ച ജില്ലകൾക്ക് പുറമെ പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ 10 ശതമാനം സീറ്റ് വർധനക്കും നിർദേശിച്ചിരുന്നു. ഇത് പരിഗണിക്കാതിരുന്നതാണ് തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ സീറ്റ് ക്ഷാമത്തിന് വഴിവെച്ചത്. താൽക്കാലിക ബാച്ച് വഴിയുള്ള സീറ്റ് വർധന മലപ്പുറം, കോഴിക്കോട്, പാലക്കാട്‌, വയനാട് ജില്ലകളിൽ നടപ്പാക്കാനാണ് ആലോചന. കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യും. എന്നാൽ ഒരു കുട്ടി പോലും പ്രവേശനം നേടാത്ത ഒറ്റ ബാച്ച് പോലും ഇല്ലെന്നാണ് ഹയർ സെക്കൻഡറി വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കുട്ടികൾ കുറഞ്ഞ ബാച്ചുകൾ ക്ലബ്‌ ചെയ്ത് അധികം വരുന്ന ബാച്ച് ട്രാൻസ്ഫർ ചെയ്യും. 


ജലനിരപ്പ്​ എത്രയാകാം?, മു​ല്ല​പ്പെ​രി​യാ​ർ​ ജ​ന​ങ്ങ​ളു​ടെ ജീ​വ​െൻറ കാ​ര്യ​ം, രാ​ഷ്​​ട്രീ​യം ക​ളി​ക്കേ​ണ്ട – സു​പ്രീം​കോ​ട​തി

Tags:    
News Summary - Plus One: Decision to allow new batch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.