മലപ്പുറം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വണിന് പത്ത് ശതമാനംകൂടി സീറ്റ് വർധന വരുത്തിയുള്ള മന്ത്രിസഭ തീരുമാനം ഉത്തരവായി ഇറങ്ങി. വർധിപ്പിച്ച സീറ്റുകളിലേക്കുള്ള പ്രവേശനവും ഏകജാലക പ്രക്രിയ വഴിയായിരിക്കും. നിലവിലെ വ്യവസ്ഥകൾ പാലിച്ചായിരിക്കും പ്രവേശനം. വർധന വഴി സർക്കാറിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാൻ പാടില്ലെന്നും അൺ എയ്ഡഡ് സ്കൂളുകൾക്ക് വർധന ബാധകമല്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാെൻറ ഉത്തരവിൽ പറയുന്നു.
പ്ലസ് വൺ സീറ്റ് ക്ഷാമം നിലനിൽക്കുന്ന പാലക്കാട്, മലപ്പുറം, േകാഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സീറ്റ് വർധന. ഇതനുസരിച്ച് ഒാേരാ ബാച്ചിലും അഞ്ചുപേർക്ക് അധികമായി പ്രവേശനം ലഭിക്കും. കഴിഞ്ഞവർഷവും പത്ത് ശതമാനം വർധന വരുത്തിയിരുന്നെങ്കിലും സ്കൂൾ പ്രിൻസിപ്പൽമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചുമാത്രമാണ് സീറ്റ് കൂട്ടിയത്. ഇത്തവണ ഇക്കാര്യം ഉത്തരവിൽ പറയുന്നില്ല. എയ്ഡഡ് സ്കൂൾ മാനേജ്മെൻറുകളിൽ വലിയൊരു വിഭാഗം സീറ്റ് വർധനക്ക് എതിരാണ്. 65 കുട്ടികളെ ക്ലാസിൽ ഇരുത്തിപഠിപ്പിക്കൽ അസാധ്യമാണെന്ന് ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.