തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ പ്ലസ് വണ്ണിന് 20 ശതമാനം ആനുപാതിക സീറ്റ് വർധന വരുത്തി സർക്കാർ ഉത്തരവ്. സർക്കാറിന് അധിക സാമ്പത്ത ിക ബാധ്യത വരാത്ത രീതിയിൽ നിലവിലുള്ള വ്യവസ്ഥകൾ പ്രകാരമായിരിക്കും സീറ്റ് വർധന. അ ൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് വർധന ബാധകമായിരിക്കില്ല.
20 ശതമാനം സീറ്റ് വർധനയോടെ നിലവിലുള്ള 3.61 ലക്ഷം സീറ്റുകൾ 4.2 ലക്ഷമായി ഉയരും. ബാച്ചുകളിൽ നിലവിലുള്ള 50 സീറ്റുകൾ 60 ആയി മാറും. വടക്കൻ ജില്ലകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ സീറ്റ് ക്ഷാമത്തിെൻറ പശ്ചാത്തലത്തിലാണ് ആനുപാതിക സീറ്റ് വർധന. വർധിപ്പിച്ച സീറ്റുകൾ 30ന് നടക്കുന്ന ഏകജാലക പ്രവേശനത്തിെൻറ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്തും.
നിലവിൽ മതിയായ കുട്ടികളില്ലാത്ത ഹയർ സെക്കൻഡറി ബാച്ചുകൾ സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ശിപാർശകൾ സമർപ്പിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറെ ചുമതലപ്പെടുത്തി സർക്കാർ പ്രത്യേകം ഉത്തരവ് പുറെപ്പടുവിച്ചിട്ടുണ്ട്. അഞ്ച് തെക്കൻ ജില്ലകളിൽ മാത്രം 51 ബാച്ചുകളിൽ മതിയായ കുട്ടികളില്ലാത്തത് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.