തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ നടക്കും. അലോട്ട്മെൻറ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെൻറ് ലഭിച്ചവർ സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകൾ സഹിതം പ്രവേശനത്തിനായി ഹാജരാകണം.
പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെൻറ് ലഭിച്ച സ്കൂളിൽനിന്ന് പ്രിൻറ് എടുത്ത് നൽകും. ഒന്നാം അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെൻറ് ലെറ്റർ ആവശ്യമില്ല. മെറിറ്റ് ക്വോട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്മെൻറ് ലെറ്ററിൽ രേഖപ്പെടുത്തിയ ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്ന് പരിഗണിക്കില്ല.
രണ്ടാം അലോട്ട്മെൻറിനൊപ്പം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുന്നതിനാൽ അർഹത നേടുന്നവർ ഏറ്റവും അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. ഏതെങ്കിലും ഒരു ക്വോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വോട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കില്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും തെറ്റായ വിവരം നൽകിയതിനാൽ പ്രവേശനം നിരസിച്ചവർക്കും ഫൈനൽ കൺഫർമേഷൻ നൽകാത്തവർക്കും മൂന്നാമത്തെ അലോട്ട്മെൻറിനു ശേഷം സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിൽ പെങ്കടുക്കാൻ അപേക്ഷ പുതുക്കി നൽകണം. സപ്ലമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവുകളുടെ എണ്ണവും വിജ്ഞാപനവും മൂന്നാം അലോട്ട്മെൻറ് പ്രവേശനത്തിന് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.